Home> Movies
Advertisement

Mukesh Kathakal : മുകേഷിന്റെ കഥകളുമായിട്ടുള്ള ഓഡിയോ പുറത്ത്

Actor Mukesh ജീവതത്തിലെ ചില ഭാഗങ്ങളെ നർമത്തിൽ ചാലിച്ച് കോർത്തിണക്കിയ മുകേഷ് കഥകൾ ജീവിതത്തിലെ നേരും നർമ്മവും എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പ് പ്രസിദ്ധീകരിച്ചു.

Mukesh Kathakal : മുകേഷിന്റെ കഥകളുമായിട്ടുള്ള ഓഡിയോ പുറത്ത്

Kollam : നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെ (Actor Mukesh) ജീവതത്തിലെ ചില ഭാഗങ്ങളെ നർമത്തിൽ ചാലിച്ച് കോർത്തിണക്കിയ മുകേഷ് കഥകൾ ജീവിതത്തിലെ നേരും നർമ്മവും എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പ് പ്രസിദ്ധീകരിച്ചു. DC Books തയ്യറാക്കിയ ഓഡിയോ ബുക്ക് മുകേഷ് തന്നെയാണ് പുറത്തിറക്കിയത്.
 

DC  ബുക്സിന്റെ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമായ സ്റ്റോറിടെല്ലിലൂടെയാണ് മുകേഷ് കഥകൾ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ജീവതത്തിൽ സംഭവിച്ചിട്ടുള്ള പ്രാധാന ഭാഗങ്ങളെല്ലാം ചേർത്ത് മുകേഷ്  തന്നെയാണ് പുസ്തകം രചിച്ചിരിക്കുന്നത്. 

ALSO READ : Actor Mukesh Issues: വിവാദങ്ങൾക്ക് അവസാനമില്ല, റിയാലിറ്റി ഷോയിൽ നിന്നും മുകേഷിനെ ഒഴിവാക്കുന്നതായി പുതിയ വാർത്തകൾ ?

അടുത്തിടെ മുകേഷും താരം രണ്ടാമത് വിവാഹം ചെയ്ത നർത്തകി മേതിൽ ദേവികയും തമ്മിൽ വേപിരിയുന്ന എന്ന വാർത്ത സോഷ്യൽ മീഡിയിൽ വലിതോതിൽ ചർച്ചയാകുകയും ചെയ്തിരുന്നു. മുകേഷുമായിട്ടുള്ള വിവാഹം ബന്ധം വേർപ്പെടുത്തൻ മേതിൽ ദേവിക തന്നെയാണ് മുന്നിട്ടിറങ്ങിയത്. 

ALSO READ :  Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു

മുകേഷിന്റെ രാഷ്ട്രീയ ജീവിതത്തോട് ഒത്ത് പോകാൻ സാധിക്കുന്നില്ല എന്ന് നർത്തിക മാധ്യമങ്ങളോടായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ മുകേഷ് വിവാഹം ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലും പരസ്യമായി നിലാപട് അറിയിക്കാൻ തയ്യറായിട്ടില്ല. 

ALSO READ : Mukesh Methil Devika Divorce: മുകേഷ്- മേതിൽ ദേവിക ബന്ധം വേർപ്പെടുത്തുന്നുവെന്ന വാർത്തക്കിടയിൽ പിഷാരടിയുടെ വാക്കുകൾ വൈറലാകുന്നു

സംഭവത്തിൽ മുകേഷിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി തവണ വിവാദത്തിലായ താരത്തിന്റെ പൊതുഇടത്തിലുള്ള റേറ്റിങ് കുറഞ്ഞെന്നും ഇത് താരം ഒരു സ്വകാര്യ ചാനലുമായി കരാറിൽ ഏർപ്പെട്ടിരുന്ന ഒരു ഷോയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 
Read More