Home> Movies
Advertisement

സുരേഷ് ഗോപിയുടെ മകന്‍ നായകനാകുന്ന ചിത്രം "മുദ്ദു ഗൌ " റിലീസ് ചെയ്തു:മികച്ച പ്രതികരണം

സുരേഷ് ഗോപിയുടെ മകന്‍ നായകനാകുന്ന  ചിത്രം

നടന്‍ സുരേഷ് ഗോപിയുടെ മകന്‍  ഗോകുല്‍ സുരേഷ്  അരങ്ങേറ്റം കുറിച്ച മുദ്ദുഗൌവിന് മികച്ച പ്രതികരണം .നവാഗത സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച  ചിത്രത്തില്‍ നായികയായ അര്‍ത്ഥനയും പുതു മുഖമാണ് .മലയാളികള്‍ എല്ലാ കാലത്തും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമായ  മോഹന്‍ലാല്‍ -ശോഭന -നെടുമുടി മുടി വേണു ശ്രീനിവാസന്‍ എന്നിവര്‍  അഭിനയിച്ച, പ്രിയദര്‍ശന്‍ ചിത്രമായ  തേന്‍ മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ  കോമഡി രംഗത്തെ   അനുസ്മരിപ്പിക്കുന്ന സിനിമയുടെ "മുത്തുഗൌ"   പേര് കൊണ്ട്  തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഫ്രൈ ഡേ ഫിലിം ഹൌസിന്റെ ബാനറില്‍  നടന്‍ വിജയ്‌ ബാബുവും നടി സാന്ദ്ര തോമസും ചേര്‍ന്ന്‍ നിര്‍മിച്ച ചിത്രത്തില്‍ നടന്‍ ഷൌബിന്‍ ഷാഹിര്‍,ഹരീഷ് എന്നിവര്‍ക്കൊപ്പം വിജയ്‌ ബാബുവും പ്രധാന  റോളില്‍ ചിത്രത്തിലുണ്ട് . മുത്തുഗൌ ഇന്ന് റിലീസ് ചെയ്തു.ചിത്രത്തിലെ ഗാനങ്ങൾക്കും നല്ല പ്രതികരണമായിരുന്നു.ഗാനങ്ങൾ ഇവിടെ കേൾക്കാം 

Read More