Home> Movies
Advertisement

യൂട്യൂബ് വരുമാനം ഞെട്ടിച്ചു; നൂറ് ഡോളറായി പിന്നെയങ്ങ് കൂടി : യുവകൃഷ്ണയും മൃദുല വിജയിയും

ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന് തന്നെ വലിയൊരു തുക ലഭിച്ചെന്നാണ് ഇരുവരും പറഞ്ഞത്

 യൂട്യൂബ് വരുമാനം ഞെട്ടിച്ചു; നൂറ് ഡോളറായി പിന്നെയങ്ങ് കൂടി : യുവകൃഷ്ണയും മൃദുല വിജയിയും

യുവകൃഷ്ണയും മൃദുല വിജയിയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് .  ഇരുവരും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന വാർത്ത അറിഞ്ഞതോടെ ആരാധകരും ആവേശത്തിലായി. വിവാഹശേഷവും ഇരുവരും അഭിനയത്തിന്റെ തിരക്കിൽ തന്നെയായിരുന്നു. എന്നാൽ കുഞ്ഞ് ധ്വനിമോൾ വന്നത് മുതൽ മൃദുല അഭിനയത്തിൽ നിന്നും തത്കാലം വിട്ടു നിൽക്കുകയാണ്. മൃദുല അഭിനയത്തില്‍ നിന്നും കുറച്ച് കാലമായി വിട്ട് നില്‍ക്കുകയാണെങ്കിലും യൂട്യൂബില്‍ സജീവമാണ്. യൂട്യൂബില്‍ മകളുടെയും വീട്ടിലെയും വിശേഷങ്ങൾ താരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. 

fallbacks

യുവകൃഷ്ണയും മൃദുലയും വളരെ രസകരമായാണ് ഇന്റർവ്യൂവിൽ എനിക്ക് മറുപടി നൽകിയത്. അപ്പോൾ അഭിനയം വീട്ടു വിശേഷം എല്ലാം പറഞ്ഞ് പോയ കൂട്ടത്തിൽ ഞാൻ  യൂട്യൂബില്‍ നിന്നും ലഭിച്ച വരുമാനത്തെക്കുറിച്ചും ചോദിച്ചു. 

ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന് തന്നെ വലിയൊരു തുക ലഭിച്ചെന്നാണ് ഇരുവരും പറഞ്ഞത് . 'ആദ്യം ഏഴായിരം രൂപയാണ് കിട്ടിയത്. നൂറ് ഡോളര്‍ ആകുമ്പോഴാണ് നമ്മള്‍ക്ക് അത് എടുക്കാന്‍ സാധിക്കുക.

fallbacks

ഒരു വീഡിയോ ഇട്ടിട്ട് കുറേനാള്‍ കഴിഞ്ഞിട്ടാണ് അടുത്ത വീഡിയോ ഇട്ടത്. പക്ഷേ ആദ്യം ഇട്ട വീഡിയോ തന്നെ അവരുടെ വിശ്വാസം നേടിയെടുത്തു. അങ്ങനെയാണ് ഏഴായിരം രൂപ വരുന്നത്. പിന്നെയത് കൂടി. ഇപ്പോള്‍ നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടി ആണ് യൂട്യൂബ് എന്ന് ഇരുവരും  പറയുന്നു.വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും സ്വന്തമാണെന്നും അതിൽ സമയം ഇല്ലെങ്കിലും കിട്ടുന്ന സമയത്ത് ചിലവിടുമെന്നും യുവ പറഞ്ഞു.  യൂട്യൂബിൽ ഇതുവരെയും മോശം കമന്റുകൾ അങ്ങനെ വന്നിട്ടില്ലെന്നും . എന്നാൽ കമന്റുകൾ കൃത്യമായി നോക്കുകയും മാറ്റം വരുത്തണം എന്ന് തോന്നുന്ന സ്ഥലത്ത് മാറ്റാറുണ്ടെന്നും താരങ്ങൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More