Home> Movies
Advertisement

Godfather Movie : ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, ഗോഡ്ഫാദറിൽ ബോറൻ രംഗങ്ങൾ ഉണ്ടാകില്ല: ചിരഞ്ജീവി

Lucifer vs Godfather : നേരത്തെ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ മോഹൻലാലിനെ പോലെ ഫ്ലെക്സിബിളായി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ചിരിഞ്ജീവിക്കാകുന്നില്ലയെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.

Godfather Movie : ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, ഗോഡ്ഫാദറിൽ ബോറൻ രംഗങ്ങൾ ഉണ്ടാകില്ല: ചിരഞ്ജീവി

ഹൈദരാബാദ് : മലയാളം സിനിമ  ഇൻഡസ്ട്രിയിൽ ഏറ്റവും വലിയ കളക്ഷൻ റിക്കോർഡ് സ്വന്തമാക്കിയ ചിത്രമാണ് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്ത ഗോഡ്ഫാദർ എന്ന പേരിൽ നാളെ തീയറ്ററുകളിൽ എത്തുകയാണ്. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയാണ് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഗോഡ്ഫാദറിൽ അവതരിപ്പിക്കുന്നത്. ഒപ്പം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം ചിരിഞ്ജീവിക്ക് തന്റെ റീമേക്ക് ചിത്രത്തിന്റെ യഥാർഥ ഭാഗം കണ്ടിട്ട് അത്രകണ്ട ഇഷ്ടപ്പെട്ടില്ലയെന്നാണ് അറിയിച്ചിരിക്കുന്നത്. ലൂസിഫറിൽ ഒരുപാട് ബോറടിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെന്നാണ് ചിരഞ്ജീവി ആന്ധ്ര പ്രദേശിൽ സിനിമയുടെ പ്രൊമോഷനിടെ പറഞ്ഞത്.

"ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, എന്നാൽ ഞങ്ങൾ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, ബോറടിപ്പിക്കുന്ന രംഗങ്ങൾ ഒഴുവാക്കിയാണ് ചിത്രം ഒരുക്കിരിക്കുന്നത്. ഇത് തീർച്ചയായും എല്ലാവരും തൃപ്തിപ്പെടുത്തും" ചിരഞ്ജീവി ഗോഡ്ഫാദറിന്റെ പ്രൊമോഷനിടെ പറഞ്ഞു. 

ALSO READ : മോഹൻലാലോ ചിരഞ്ജീവിയോ ഫൈറ്റിൽ ആരാണ് മികച്ചത്? ട്വിറ്ററിൽ ചൂടേറിയ ചർച്ച

നേരത്തെ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ മോഹൻലാലിനെ പോലെ ഫ്ലെക്സിബിളായി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ചിരിഞ്ജീവിക്കാകുന്നില്ലയെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ നെഞ്ചിൽ ചവിട്ടുന്ന മോഹൻലാലിന്റെ ചിരിഞ്ജീവിയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് മലയാള സിനിമ ആരാധകർ അഭിപ്രായപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥനെ നെഞ്ച് അളവിൽ കാല് ഉയർത്തി ചവിട്ടി നിൽക്കുന്ന മോഹൻലാൽ, പകരം ചിരിഞ്ജീവിയോ ബഞ്ചിന്മേൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നെഞ്ച് അളവിൽ കാല് ഉയർത്തുന്ന. നടൻ എന്ന നിലയിൽ മോഹൻലാലിന്റെ ഫ്ലെക്സിബിലിറ്റിയാണ് ആരാധകർ ഇരു ചിത്രങ്ങളും ഉയർത്തികൊണ്ട് തെളിയിക്കുന്നത്. 

നാളെ ഒക്ടോബർ 5ന് തീയറ്റുറുകളിൽ എത്തുന്ന ചിരഞ്ജീവി-സൽമാൻ ഖാൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻരാജയാണ്. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയുടെ സൂപ്പർ ഗുഡ് ഫിലിംസിന്റെയും ബാനറിൽ നടൻ രാംചരണും, ആർ ബി ചൌധരിയും എൻ വി പ്രസാദും ചേർന്നാണ് ഗോഡ്ഫാദർ നിർമിച്ചിരിക്കുന്നത്. ചിരഞ്ജീവിക്കും സൽമാനു പുറമെ പവർ സ്റ്റാർ പവൻ കല്യാൺ, ലേഡി സൂപ്പർ സ്റ്റാഡ നയന്താര, സമുദ്രകനി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More