Home> Movies
Advertisement

Marakkar Arabikkadalinte Simham: ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ

Marakkar Arabikkadalinte Simham: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശമാക്കി ആരാധകര്‍.

Marakkar Arabikkadalinte Simham: ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ

Marakkar Arabikkadalinte Simham: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശമാക്കി ആരാധകര്‍. അര്‍ധരാത്രി മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച സിനിമ കാണാൻ നടന്‍ മോഹന്‍ലാലും കുടുംബവുമെത്തിയെന്നത് ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കി. 

പുലര്‍ച്ചെ 12.30 യ്ക്ക് കൊച്ചിയിലെ തിയറ്ററിലാണ് മോഹന്‍ലാല്‍ സിനിമ കാണാനെത്തിയത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.  സിനിമയ്ക്ക് മരക്കാര്‍ ഒരു നല്ല മാറ്റം ആകട്ടെയെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Also Read: Marakkar Release : "കുഞ്ഞാലി മരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ"; മരക്കാരിന് ആശംസകളുമായി ആഷിഖ് അബു

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് ദിനത്തിൽ മാത്രം 16000 പ്രദർശനങ്ങളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. 

ഇന്ന് മുതൽ കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കും. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പൂർവ്വകാല റെക്കോർഡുകളെയെല്ലാം തകർക്കുന്ന ചരിത്ര മുഹൂർത്തമായിരുന്നു ഈ ചിത്രത്തിൻറെ റിലീസ്. 

Also Read: Marakkar | റിലീസിന് മുൻപേ 100 കോടി ക്ലബിൽ, റെക്കോർഡിട്ട് മരക്കാർ

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും.  കൂടാതെ ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. 

ചിത്രത്തിൽ വൻ താരനിരയ്‌ക്കൊപ്പം പുതുതലമുറയുടെ ഒത്തുചേരൽ കൂടിയാകുമ്പോൾ ഒന്നുകൂടി ആവേശമാകുന്നുണ്ട്.  പ്രണവ് മോഹൻലാലും പ്രിയദര്‍ശന്റെ മകൾ കല്ല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്നത് ചിത്രത്തിൻറെ മറ്റൊരു പ്രത്യേകതയാണ്.  മാത്രമല്ല ഏറെ നാളിന് ശേഷമുള്ള പ്രിയൻ-മോഹൻലാൽ കൂട്ടുകെട്ട് എന്നൊരു  ചിത്രത്തിനുണ്ട്. 

ഈ ബിഗ് ബജറ്റ് ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More