Home> Movies
Advertisement

തേങ്കുറിശ്ശിയില്‍ നിന്ന് ഒടിയന്‍റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍

'ഒടിയൻ' എന്ന ബിഗ്ബജറ്റ് ഫാന്‍റസി ത്രില്ലറിന്‍റെ വിശേഷങ്ങളുമായി വീണ്ടും മോഹന്‍ലാല്‍. കാശിയില്‍ പറഞ്ഞു നിറുത്തിയ വിശേഷങ്ങളുടെ തുടര്‍ച്ച തേങ്കുറിശിയിലൂടെ കൂട്ടിച്ചേര്‍ക്കുകയാണ് പ്രിയതാരം.

കരിമ്പന കാറ്റിന്‍റെ ഇരമ്പലില്‍ ഒടിയന്‍ മാണിക്യന്‍റെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കുകയാണ് മോഹന്‍ലാല്‍. ചിരിപ്പിച്ച, കരയിപ്പിച്ച, മോഹിപ്പിച്ച, മരവിപ്പിച്ച ഒരുപാട് ഓര്‍മ്മകളുണ്ടെന്ന് മാണിക്യന്‍ പറയുന്നു. തനിക്കൊപ്പം തന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ക്കും വയസായിരിക്കുന്നുവെന്ന് മാണിക്യന്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍, ചെറുപ്പം വിട്ടുമാറാത്ത തേങ്കുറിശ്ശി മാണിക്യന് മുന്നില്‍ അത്ഭുതമാകുന്നു. യാത്ര പറഞ്ഞ് പോയപ്പോള്‍ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനൊന്നും വയസായിട്ടില്ലെന്നും മാണിക്യന്‍ പറയുന്നു. 

യൗവനത്തിന്‍റെ ഓജസും തേജസുമുള്ള പഴയ മാണിക്യനായി തിരച്ചെത്തുമെന്ന് പറഞ്ഞാണ് മാണിക്യന്‍റെ ഓര്‍മ്മകളിലേക്കുള്ള മടക്കം. 

തേങ്കുറിശിയുടെ സൗന്ദര്യവും രഹസ്യാത്മകതയും പകര്‍ത്തി വച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഒടിയന്‍റെ മാണിക്യന്‍റെ കഥ പറച്ചിലിന് മികച്ച പശ്ചാത്തലമൊരുക്കുന്നു. 

വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. വില്ലന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. പുലിമുരകന്റെ ക്യാമറാമാന്‍ ഷാജി കുമാറാണ് ഒടിയനെ ക്യാമറിയിലാക്കുന്നത്. സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നും. ഹരികൃഷ്ണന്റെതാണ് തിരക്കഥ. 

Read More