Home> Movies
Advertisement

റാമിന് രണ്ട് ഭാഗങ്ങള്‍; മോഹന്‍ലാലിനെ നായകനാക്കി പാൻ ഇന്ത്യൻ സിനിമ എത്തുന്നു

റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങള ചിത്രത്തിനുണ്ടാകും

റാമിന് രണ്ട് ഭാഗങ്ങള്‍; മോഹന്‍ലാലിനെ നായകനാക്കി പാൻ ഇന്ത്യൻ സിനിമ എത്തുന്നു

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ജോഡികളായ  മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇരുവരും കൈകോര്‍ത്തപ്പോഴെല്ലാം ഹിറ്റുകളാണ് പിറന്നത്.  ദൃശ്യത്തിനു പിന്നാലെ ഇരുവരും റാം എന്ന സിനിമയിക്കായാണ് ഒന്നിക്കുന്നത്. ചിത്രം 2020ല്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ റാമിനെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടാകും. 

വന്‍ ബജറ്റില്‍ ഒരുക്കു ചിത്രം വിവിധ ഭാഷകളിൽ ഒരുപാട് മാറ്റങ്ങളോടെയാവും എത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങള ചിത്രത്തിനുണ്ടാകും. അന്യഭാഷയിലെ പ്രമുഖ താരത്തെ സിനിമയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.  വൈകാതെ ചിത്രത്തിന്റെ യുകെയിലെ ഷെഡ്യൂള്‍ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്

തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ മൂന്നു ചിത്രങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദൃശ്യം 1, ദൃശ്യം 2, 12th മാന്‍. മൂന്നു ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. 

അതേസമയം  മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിനായും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രിഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് താരങ്ങളായ പസ് വേഗഅമാര്‍ഗോ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

Read More