Home> Movies
Advertisement

12th Man : മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് പേരിട്ടു, ട്വൽത് മാൻ

12th Man എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു.

12th Man : മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് പേരിട്ടു, ട്വൽത് മാൻ

Kochi : റാമിന് മുമ്പായി മോഹൻലാലിനെ (Mohanlal) വെച്ച് ഒരു മിസ്റ്റ്റി ത്രില്ലർ ഒരുക്കുന്ന ജീത്തു ജോസഫ് (Jeethu Joseph) പുതിയ ചിത്രത്തിന് പേരിട്ടു. 12th Man എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു.

മഞ്ഞ് മൂടിയ താഴ്വാരത്ത് ഉള്ള ഒരു നിഘൂഢമായ വീട്ടിലേക്ക് ഒരാൾ നടന്ന് കയറുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. വീടിന്റെ ഉള്ളിൽ 11 നിഴലുകൾ വ്യക്തമാണ്. അതിലേക്ക് പന്ത്രണ്ടാമനായി ചെല്ലുന്ന ആളുടെ ദൃശ്യമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്വൽത് മാൻ അൺവീലിങ് ദി ഷാഡോസ് എന്നാണ് ചിത്രത്തിന്റെ പേര് നൽകിയിരിക്കുന്നത്. അതിന സാമനമാകും വിധമാണ് പോസ്റ്ററിന് രൂപം നൽകിയിരിക്കുന്നത്. 

ALSO READ : Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ

ഒരു മിസ്റ്റ്റി ത്രില്ലറാണ് ഒരുക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് ദി ക്യൂ എന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലറയിച്ചിരികുന്നു. ഷോട്ടിങിനായി സംസ്ഥാന സ‍ക്കാരിന്റെ അനുമതി ലഭി‌ച്ചാൽ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് ജിത്തു ജോസഫ് അറിയിച്ചിരുന്നു. 

സിനിമയുടെ ചിത്രീകരണം ഒടിടിക്ക് വേണ്ടിയാണ് തിയറ്റ‍ റിലീസുകൾക്ക് വേണ്ടിയാണോ എന്ന് ഇതുവരെ അണിയറ പ്രവ‍ത്തക‍ർ വ്യക്തമാക്കിട്ടില്ല. മോഹൻലാലിനെ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന് ബ്രോ ഡാഡിക്ക് മുമ്പായി ട്വൽത് മാനിന്റെ ചിത്രീകരണം ആരംഭിക്കും. മോഹൻലാലിനെ വെച്ച് ജീത്തു ജോസഫ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്ന റാം സിനിമയുടെ ഷൂട്ടിങ് പിന്നീട് തീരുമാനിക്കു. അതിനിടെയിൽ ദൃശ്യം 2 വിന്റെ തെലു​ഗു പതിപ്പും ജീത്തു ജോസഫ് സംവിധാനം ചെയ്യാനിരിക്കെയാണ് ട്വൽത് മാൻ പ്രഖ്യാപിക്കുന്നത്. അതിനിടയിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസിന്റെ മറ്റൊരു ഷെഡ്യൂളും കൂടി പൂർത്തിയാകാനുണ്ട്.

ALSO READ : Aarattu Movie : പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേ ഒരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത് ; കട്ടയ്ക്ക് കൂടെയുണ്ടെന്ന് Mohanlal ന്റെ നെയ്യാറ്റിൻകര ഗോപൻ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കെ. ആ‍‍‍ർ കൃഷ്ണകുമാറാണ്. ഇത് രണ്ടാം തവണയാണ് മലയാളത്തിൽ ജീത്തു ജോസഫ് മറ്റൊരുടെ തിരക്കഥയ്ക്ക് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഇതിന് മുമ്പ് ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയാണ് ജീത്തു ജോസഫ് മറ്റൊരാളുടെ തിരക്കഥയ്ക്ക് സംവിധാനം ചെയ്തത്.

ALSO READ : Drushyam 2 വൈകും, ആരാധകര്‍ക്കായി ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മറ്റൊരു Mystery Thriller വരുന്നു

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റിണി പെരമ്പാവുരാണ് ചിത്രം നിർമിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്.  അനിൽ ജോൺസൺ സംഗീതം നൽകും. ജീത്തു ജോസഫിന്റെ ഭാര്യ ലിന്റാ ജീത്തുവാണ് വസ്ത്രലങ്കരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More