Home> Movies
Advertisement

Mohanlal: ഇന്നച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് എത്തി

മലൈക്കോട്ടൈ വാലിബന്റെ ലൊക്കേഷനിൽ നിന്നുമാണ് മോഹൻലാൽ എത്തിയത്. ഫ്ലൈറ്റ് ചാർട്ടർ ചെയ്താണ് താരം എത്തിയതെന്നാണ് വിവരം.

Mohanlal: ഇന്നച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് എത്തി

ഇന്നസെന്റുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ഇന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഒരാളും തന്നെ ഇതുപോലെ ചേർത്തു നിർത്തിയിട്ടില്ലെന്നാണ് മോഹൻലാൽ ഇന്നസെന്റിനെ കുറിച്ച് പറയുന്നത്. മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിലായിരുന്നു മോഹൻലാൽ. തന്റെ പ്രിയപ്പെട്ട ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാൽ ജയ്സൽമേറിൽ നിന്ന് കൊച്ചിയിലെത്തിയതായാണ് റിപ്പോർട്ട്. എന്റർടെയ്ൻമെന്റ് ഇൻഡ്സ്ട്രി ട്രാക്കർ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ ചാർട്ടേഡ് ഫ്ലൈറ്റിലാണ് കൊച്ചിയിലെത്തിയതെന്നാണ് ട്വീറ്റ്. എയർപോർട്ടിൽ നിന്നുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നതെന്നായിരുന്നു അദ്ദേഹം കുറിച്ചത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

''എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ്  എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും... ''

രാഷ്ട്രീയ നേതാക്കളും, താരങ്ങളും ഉൾപ്പെടെ നിരവധി പേർ ഇന്നസെന്റിന് ആദരാഞ്ജലിയർപ്പിച്ചു. ഇന്നലെ രാത്രി 10:30 ഓടെ കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടകളെ തുടർന്നാണ് അദ്ദേഹത്തെ ഈ മാസം 3 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേര് പോലെ തന്നെ തന്റെ നിഷ്ക്കളങ്കമായ ചിരിയിലൂടെ ഓരോരുത്തരുടെയും മനസ് കീഴടക്കിയ അതുല്യ പ്രതിഭയാണ് ഇന്നസെന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More