Home> Movies
Advertisement

Minnal Murali: മിന്നല്‍ മുരളിയുടെ വിജയം ഷാംപെയ്ന്‍ പൊട്ടിച്ച് ആഘോഷിച്ച് ടൊവിനോ, വീഡിയോ കാണാം

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഹീറോയെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിയ്ക്കുകയാണ് മലയാളികള്‍.

Minnal Murali: മിന്നല്‍ മുരളിയുടെ വിജയം ഷാംപെയ്ന്‍ പൊട്ടിച്ച് ആഘോഷിച്ച് ടൊവിനോ, വീഡിയോ കാണാം

Minnal Murali Success Celebration: മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ  സൂപ്പര്‍ ഹീറോയെ ഇരു കൈയും നീട്ടി  സ്വീകരിച്ചിരിയ്ക്കുകയാണ് മലയാളികള്‍. 

മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും വന്‍ സ്വീകാര്യത നേടി  ലോകമെങ്ങും ജനപ്രീതി നേടി മുന്നേറുകയാണ് മിന്നല്‍ മുരളി. 

നെറ്റ്ഫ്‌ളിക്സില്‍ 24ന്  റീലീസ് ചെയ്ത ചിത്രം ഇപ്പോഴും ട്രെന്‍ഡി൦ഗിലാണ്.  ചിത്രത്തിന്‍റെ വിജയം ആഘോഷിക്കുകയാണ്  അണിയറ പ്രവര്‍ത്തകര്‍.  

ഷാംപെയ്ന്‍ പൊട്ടിച്ച് സിനിമയുടെ വിജയം ആഘോഷിക്കുന്ന വീഡിയോ നായകന്‍ ടൊവിനോയാണ്  പങ്കുവെച്ചത്. 

"നിരവിധി മാസങ്ങള്‍ എടുത്തു ഇതിലേക്ക് എത്തിച്ചേരാന്‍, പക്ഷെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് ഞങ്ങള്‍ അത് നേടി എടുത്തു. അതുകൊണ്ടാണ് ഈ ആഘോഷം", വീഡിയോ പങ്കുവെച്ച് കൊണ്ട് ടൊവിനോ കുറിച്ചു. 

വെറും രണ്ട് മണിക്കൂറിനുള്ളില്‍ 7 ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

ടൊവിനോയ്ക്ക് ഒപ്പം ബേസില്‍ ജോസഫിനെയും മറ്റ് ക്രൂ അംഗങ്ങളേയും വീഡിയോയില്‍  കാണാം. ചിത്രത്തിന്റെ വിജയം നല്‍കിയ സന്തോഷം എല്ലാവരുടെയും മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.  

കോവിഡ് പ്രതിസന്ധികളെ  അതിജീവിച്ച് രണ്ട് വര്‍ഷത്തോളം എടുത്താണ് ഒടുവില്‍ മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തിയത്.  ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സില്‍ ലഭ്യമായിരിക്കുന്നത്.

Also Read: Minnal Murali| മിന്നൽ മുരളിക്ക് മുൻപ് കേരളത്തിൽ സൂപ്പർ ഹീറോകളുണ്ടായിരുന്നോ?

ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിക്കുന്നതിനാല്‍ ഇപ്പോള്‍  ഇന്ത്യന്‍ മുഴുവന്‍ മിന്നല്‍ മുരളിയാണ് ചര്‍ച്ച. 

ഒരു പക്ഷേ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാവാം  കേരളത്തിന് പുറത്തുനിന്നും ഒരു ചിത്രത്തിന് ഇത്രത്തോളം പ്രേക്ഷക പ്രശംസ ലഭിക്കുന്നത്.  

കേരളത്തിന് പുറത്തുനിന്നും  നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി  മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയത്  വൈറലായിരുന്നു.   ഇന്‍സ്റ്റാഗ്രാം  വഴിയായിരുന്നു പ്രതികരണം. മിന്നല്‍ മുരളി കാണുന്നതിന്‍റെ ചിത്രം സ്റ്റോറിയായി പങ്കുവെച്ച സാക്ഷി
"ഒടുവില്‍ ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ ഹീറോ എത്തി  എന്നായിരുന്നു അടിക്കുറിപ്പ് നല്‍കിയത്. 

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യ  സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ റീലീസ് ചെയ്തത്. ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More