Home> Movies
Advertisement

Minnal Murali Release : കേരളത്തിൽ നട്ടുച്ചയ്ക്ക് മിന്നലടിച്ചു

ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫാണ് (Basil Joseph) ചിത്രം ഒരുക്കുന്നത്.

Minnal Murali Release : കേരളത്തിൽ നട്ടുച്ചയ്ക്ക് മിന്നലടിച്ചു

Kochi : മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രം (Super Hero Movie) മിന്നൽ മുരളി (Minnal Murali) റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ന് (ഡിസംബർ 24 ) ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചിത്രത്തിൻറെ പ്രീമിയര്‍ ആരംഭിച്ചത്. ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫാണ് (Basil Joseph)  ചിത്രം ഒരുക്കുന്നത്. 

ചിത്രത്തിന് നെറ്റ്‌ഫ്ലിക്സ് വമ്പൻ പ്രീ റിലീസിങ് ക്യാമ്പയിനുകളാണ് നെറ്റ്ഫ്ലിക്സ് സംഘടിപ്പിച്ചിരുന്നത്. റിക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ടൊവിനോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. മലയാളത്തിലെ എക്കാലത്തെയും റിക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളിയുടെ ഡിജിറ്റൽ റൈറ്റ് നേടിയത്.

ALSO READ: Minnal Murali Premier Time : മിന്നൽ മുരളിയുടെ നെറ്റ്ഫ്‌ലിക്‌സ് പ്രീമിയര്‍ സമയം പുറത്ത് വിട്ടു

ടൊവിനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി.

ALSO READ: Minnal MuralI | സിനിമയ്ക്ക് മുന്നേ ഫാൻസിനെ കാണാൻ മുരളി എത്തി - വീഡിയോ

അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകനായി സമീർ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.

ALSO READ: Minnal Murali| മിന്നൽ മുരളി ഇന്ന് കാണുന്നവർക്കായി ചില നിർദ്ദേശങ്ങൾ, ശ്രദ്ധിക്കണം

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുഗു എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം പ്രത്യേകിച്ച് കേരളത്തിൽ അതിരൂക്ഷമായിരിക്കെ ചിത്രം റിലീസ് ചെയ്യുന്നതിനായി തിയറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിക്കുന്നില്ലയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More