Home> Movies
Advertisement

Meri Awas Suno OTT Release : ജയസൂര്യ ചിത്രം മേരി ആവാസ് സുനോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉടനെത്തുന്നു

Meri Awas Suno OTT Release : ചിത്രം ജൂൺ 24 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 മെയ് 13 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മേരീ ആവാസ് സുനോ.

Meri Awas Suno OTT Release : ജയസൂര്യ ചിത്രം മേരി ആവാസ് സുനോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉടനെത്തുന്നു

കൊച്ചി : ജയസൂര്യയും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരീ ആവാസ് സുനോ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉടൻ റിലീസ് ചെയ്യും. ചിത്രം ജൂൺ 24 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 മെയ് 13 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മേരീ ആവാസ് സുനോ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കിയ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിൽ മഞ്ജു വാര്യരും ശിവദയും ജയസൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കുണ്ട്. റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം.

ALSO READ: Meri Awas Suno : ആർ.ജെയായി ജയസൂര്യ ഒപ്പം മഞ്ജു വാര്യറും ശിവദയും; മേരി ആവാസ് സുനോയുടെ ട്രെയിലർ

ചിത്രത്തിൽ ഒരു റേഡിയോ ജോക്കിയായി ആണ് ജയസൂര്യ എത്തിയിരിക്കുന്നത്. ജയസൂര്യയുടെ ഭാര്യയായി എത്തുന്നത് ശിവദയാണ്. ഇവരുടെ ജീവതത്തിലേക്ക് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന ഡോക്ടറെത്തുന്നതാണ് കഥയുടെ ഇതിവൃത്തം. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രജേഷ് സെൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് . 

ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ജയസൂര്യ, മഞ്ജു വാര്യർ, ശിവദ എന്നിവർക്ക് പുറമെ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തിൽ എത്തുന്നുണ്ട്.

തിരുവനന്തപുരത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Read More