Home> Movies
Advertisement

Manju Warrier : AK 61നുള്ള മാറ്റമോ? പുതിയ ചിത്രം പങ്കുവെച്ച് നടി മഞ്ജു വാര്യർ

Manju Warrier in AK16 തമിഴിൽ അജിത് ചിത്രത്തിൽ മഞ്ജു പ്രധാനകഥാപാത്രമായി എത്തുന്നു എന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടി തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

Manju Warrier : AK 61നുള്ള മാറ്റമോ? പുതിയ ചിത്രം പങ്കുവെച്ച് നടി മഞ്ജു വാര്യർ

കൊച്ചി : സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവെച്ച് നടി മഞ്ജു വാര്യർ. ടീ-ഷർട്ടും ക്രോപ്പ്ഡ് ജീൻസും ധരിച്ച ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്നത്. അജിത് ചിത്രം എ.കെ 16നിലെ നടിയുടെ ലുക്കാണെന്ന് സോഷ്യൽ മീഡിയ പറയുന്നത്.

"നിങ്ങൾ നിങ്ങളിൽ മാറ്റം വരുത്തിയാളെ തേടുകയാണെങ്കിൽ കണ്ണാടിയിലേക്ക് നോക്കൂ" എന്ന അടികുറിപ്പ് നൽകിയാണ് നടി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത്താണ് നടിയുടെ ചിത്രങ്ങളെടുത്തിരിക്കുന്നത്. നേരത്തെ മേരി ആവസ് സുനോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു തന്റെ ഹെയർ സ്റ്റൈലും ലുക്കും മറ്റിയത്. അത് പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു തരംഗമാകുകയായിരുന്നു.

ALSO READ : AK 61 Heroine : എകെ 61 ൽ അജിത്തിന്റെ നായികയായി മഞ്ജു വാര്യർ?

തമിഴിൽ അജിത് ചിത്രത്തിൽ മഞ്ജു പ്രധാനകഥാപാത്രമായി എത്തുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടി തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എ.കെ 61ൽ മഞ്ജു നായിക തുല്യമായി കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി നടി ഉടൻ എകെ 61 സംഘത്തിനൊപ്പം ചേരുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

fallbacks

വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എകെ 61 നുണ്ട്. ചിത്രത്തിൻറെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. 

ALSO READ : NO WAY OUT Movie Review : കോവിഡും ആത്മഹത്യയും; പുതുമ തേടുന്ന മലയാളി തന്നെ കൈവിട്ട സർവൈവൽ ത്രില്ലർ ചിത്രം, നോ വേ ഔട്ട് റിവ്യൂ

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് എൻ ജിൽ സിനിമയാണ് അടുത്തതായി മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി തിയറ്ററുകളിലെത്തുന്ന ചിത്രം. മെയ് 20നാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Read More