Home> Movies
Advertisement

Manju Warrier : "എന്തായാലും ഞാൻ അഭിനയം നിർത്താൻ ഉദ്ദേശിച്ചിട്ടില്ല, പക്ഷെ..."; തന്റെ അഭിനയജീവിതത്തെ കുറിച്ച് മനസ് തുറന്ന് മഞ്ജു വാര്യർ

Manju Warrier Latest Interview : പ്രേക്ഷകർക്ക് തന്റെ അഭിനയം മടുത്ത് തുടങ്ങിയാൽ പിന്നെ അഭിനയം നിർത്തുന്നത് തന്നെയാണ് നല്ലതെന്നും മഞ്ജു വാര്യർ പറഞ്ഞു.

Manju Warrier :

താൻ എന്തായാലും അഭിനയം നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ. പക്ഷെ പ്രേക്ഷകർക്ക് തന്റെ അഭിനയം മടുത്ത് തുടങ്ങിയാൽ പിന്നെ അഭിനയം നിർത്തുന്നത് തന്നെയാണ് നല്ലതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൂടാതെ അഭിനയം നിർത്തിയാൽ താൻ ഭാവിയിൽ ഒരു കൊറിയോഗ്രാഫറായി സിനിമയിൽ എത്താൻ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. തുനിവ് എന്ന സിനിമയുടെ ഭാഗമായി ഇന്ത്യഗ്ലിറ്റസിനോട് സംസാരിക്കുകയായിരുന്നു താരം. തുനിവ് ഒരു ആക്ഷൻ ചിത്രമാണെന്നും, ചിത്രത്തിലേക്ക് റിസ്‌ക്കെടുത്ത് തന്നെ വിളിച്ചത് അജിത് ആണെന്നും മഞ്ജു വാര്യർ പറഞ്ഞു. 

കൂടാതെ ട്രോളുകൾ താൻ ആസ്വദിക്കാറുണ്ടെന്നും, അവരുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കണമെന്നും താരം പറഞ്ഞു. കൂടാതെ ചില സിനിമകളിൽ വരുന്ന തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ പലപ്പോഴും ട്രോളുകൾസഹായിക്കാറുണ്ടെന്നും മഞ്ജുവാര്യർ പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തുനിവ് ജനുവരി 11 ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. അജിത്താണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. 

ALSO READ: മലയാളത്തിൽ നിന്നുള്ള ഒരത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്ക് ഉടനെത്തുന്നു; സിനിമ ഏതെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ

കിടിലൻ ആക്ഷൻ പ്രകടനമാണ് മഞ്ജു വാര്യർ ചിത്രത്തിൽ കാഴ്ച വെക്കുന്നതെന്നാണ് ട്രെയ്ലറിൽ നിന്ന് മനസിലാകുന്നത്. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുനിവ്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. ധനുഷ് നായകനായ ‘അസുരന്‍’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന’തുനിവ്’ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. 

അഞ്ച് ഭാഷകളിലായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ബോണി കപൂറാണ് തുനിവ് നിര്‍മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ചിത്രത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. ജനുവരി 13ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More