Home> Movies
Advertisement

മണിരത്‌നത്തിൻ്റെ വെബ് സീരീസില്‍ ഫഹദും സൂര്യയും?

നവരസ എന്ന് പേരുനൽകിയിരിക്കുന്ന വെബ് സീരീസ് മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നിങ്ങനെ 4 ഭാഷകളിലായി പുറത്തിറങ്ങും.

മണിരത്‌നത്തിൻ്റെ വെബ് സീരീസില്‍ ഫഹദും സൂര്യയും?

പ്രശസ്ത സംവിധായകൻ മണിരത്നം വെബ് സീരീസ് നിർമിക്കാൻ പോകുന്നു. വലിയ താരനിരയെ ഒരുക്കിയാണ് മണിരത്നം സീരീസ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും, തമിഴ് നടൻ സൂര്യയും സീരീസിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നവരസ എന്ന് പേരുനൽകിയിരിക്കുന്ന വെബ് സീരീസ് മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നിങ്ങനെ 4 ഭാഷകളിലായി പുറത്തിറങ്ങും.

Also Read: കറുപ്പിൻ്റെ രാഷ്ട്രീയവുമായി മീര മിഥുൻ, നിറം പൂശിയാൽ കറുപ്പിൻ്റെ രാഷ്ട്രീയമാവില്ലെന്ന് വിമർശകർ

9 എപ്പിസോഡുകളാണ് സീരീസിനുള്ളത്. മറ്റു പ്രശസ്ത സംവിധായകരായ ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്‍, ഗൗതം മേനോന്‍ എന്നിവരും ഇതിന്റെ ഭാഗമാണ്. നടന്‍ അരവിന്ദ് സ്വാമിയും സിദ്ധാര്‍ഥും സീരീസിൽ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് നടന്‍ സൂര്യയും വെബ് സീരീസില്‍ എത്തുന്നുണ്ട്.

ഇതോടെ നടന്‍ ഫഹദ് ഫാസിലും വെബ് സീരീസിലേക്ക് ചുവടുവെയ്ക്കുകയാണ്. 180 ഫെയിം ജയേന്ദ്ര പഞ്ചപകേശനാണ് ഈ ഭാഗം സംവിധാനം ചെയ്യുന്നത്. ലോക്ഡൗണിനു ശേഷമാകും സീരീസിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് വെബ് സീരീസ് ഒരുക്കുന്നത്

Read More