Home> Movies
Advertisement

Kannur Squad: മൂന്നാം ശനിയിലും കേരളത്തില്‍ കോടിക്കിലുക്കവുമായി കണ്ണൂര്‍ സ്‌ക്വാഡ്; കണക്കുകള്‍ ഇങ്ങനെ

Kannur Squad box office collection: ആ​ഗോളതലത്തിൽ 75 കോടിയിലേയ്ക്ക് അടുക്കുകയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്.

Kannur Squad: മൂന്നാം ശനിയിലും കേരളത്തില്‍ കോടിക്കിലുക്കവുമായി കണ്ണൂര്‍ സ്‌ക്വാഡ്; കണക്കുകള്‍ ഇങ്ങനെ

മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് മൂന്നാം ശനിയാഴ്ചയും നടത്തിയത് വൻ കുതിപ്പ്. കഴിഞ്ഞ ദിവസം മാത്രം കണ്ണൂര്‍ സ്‍ക്വാഡ് ആകെ 1.2 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മമ്മൂട്ടി ആദ്യാവസാനം നിറഞ്ഞാടിയ ചിത്രം ആ​ഗോളതലത്തിൽ 75 കോടിയിലേയ്ക്ക് അടുക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

കേരളത്തില്‍ നിന്ന് മാത്രം മമ്മൂട്ടി ചിത്രം 35.5 കോടി രൂപ നേടിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. റിലീസ് ദിനത്തില്‍ 2.40 കോടി കളക്ഷനുമായാണ് കണ്ണൂര്‍ സ്‌ക്വാഡ് വരവറിയിച്ചത്. മൂന്നാം വാരത്തിലേയ്ക്ക് കടന്നിട്ടും ചിത്രത്തിന്റെ കളക്ഷന്‍ താഴേയ്ക്ക് പോകാതെ നിലനില്‍ക്കുന്നുണ്ട്.

ALSO READ: ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യയും മരിച്ച നിലയിൽ

നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, നോർത്ത് ഇന്ത്യ ഉൾപ്പെടെയുള്ള മേഖലകളിൽ മൂന്നാം വാരത്തിലും 100ന് മേലെ സ്‌ക്രീനുകളിൽ ചിത്രം വിജയകരമായി പ്രദർശിപ്പിക്കുന്നുണ്ട്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണിയും ഷാഫിയും ചേർന്നാണ്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More