Home> Movies
Advertisement

സല്‍മാനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടി; ആരാധകര്‍ക്ക് അറിയേണ്ടത് ബിലാലിനെപ്പറ്റി

ഐ.എസ്.എല്‍ നാലാം സീസണിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ഫോട്ടോയക്ക് പോസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫേസ്ബുക്കില്‍ സല്‍മാന്‍ ഖാനൊപ്പമുള്ള ഫോട്ടോ മമ്മൂട്ടി പങ്കു വച്ചു. എന്നാല്‍, ആരാധകര്‍ക്ക് അറിയേണ്ടത് ബിലാലിനെ കുറിച്ച് മാത്രം.

"കിടിലം പ്രൊജക്റ്റ്‌ അന്നൗൻസ് ചെയ്ത് ഒന്നും അറിയാത്ത പോലെ കൂൾ ആയിരിക്കുന്ന കണ്ടില്ലേ ചുള്ളൻ," എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദ് ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഇതിനെക്കുറിച്ച് മമ്മൂട്ടി പ്രതികരിച്ചിട്ടില്ല. മമ്മൂട്ടിയില്‍ നിന്ന് ബിലാലിന്‍റെ വിശേഷങ്ങള്‍ അറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍. 

കൊച്ചി പഴയ കൊച്ചിയല്ല പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെയെന്നാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്. 

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞ നിറത്തിലുള്ള ഷര്‍ട്ട് ഇട്ടാണ് മമ്മൂട്ടി ഫുട്ബോള്‍ കാണാനെത്തിയത്. 

Read More