Home> Movies
Advertisement

Puzhu Movie OTT Release Date : ആമസോണിന്റെ വിഷു റിലീസുകൾ പൊളിക്കാൻ പുഴു സിനിമയുമായി സോണി ലിവ് എത്തിയേക്കും

Puzhu Movie OTT Release Date ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നതെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചിത്രം എന്ന് റിലീസ് ചെയ്യമെന്ന് ഔദ്യോഗികമായി സോണി ലിവ് അറിയിച്ചിട്ടില്ല.

Puzhu Movie OTT Release Date : ആമസോണിന്റെ വിഷു റിലീസുകൾ പൊളിക്കാൻ പുഴു സിനിമയുമായി സോണി ലിവ് എത്തിയേക്കും

കൊച്ചി : ഏപ്രിൽ 15ന് വിഷു ദിനത്തിൽ വമ്പൻ റിലീസകളുമായിട്ടാണ് ആമസോൺ പ്രൈം വീഡിയോ എത്തുന്നത്. ഒടിടി മാർക്കറ്റിൽ മലയാളത്തിലെ സൂപ്പർ സ്റ്റാറുകളെക്കാളും മാർക്കറ്റുള്ള ടൊവീനോ തോമസിന്റെ നാരദനും ഷെയിൻ നിഗമിന്റെ വെയിലുമാണ് ആമസോണിന്റെ വിഷുദിന ഒടിടി റിലീസുകൾ. ഈ റിലീസുകളിലൂടെ ആമസോൺ പ്രൈം വീഡിയോയുടെ തേരോട്ടം പൊളിക്കാനാണ് സോണി ലിവ് ലക്ഷ്യം വെക്കുന്നത്. 

അത് മറ്റൊന്നുമല്ല മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സിനിമയുമായിയെത്തിയാണ് സോണി ആമസോണിന് വെല്ലുവിളി ഉയർത്താൻ പോകുന്നതെന്നാണ് സ്ഥിരികരിക്കാത്ത ചില സോഷ്യൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ റിപ്പോർട്ടുകൾ പ്രകാരം മെഗാ സ്റ്റാറിന് പുഴു സിനിമ നേരിട്ട് ഒടിടിയിലൂടെ ഏപ്രിൽ 15ന് റിലീസ് ചെയ്യാനാണ് സോണി ലിവ് കണക്ക് കൂട്ടുന്നത്.

ALSO READ : Jana Gana Mana Malayalam Movie : 'ഒരുത്തനും ഒന്നും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ' ജനഗണമന സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു

ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നതെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചിത്രം എന്ന് റിലീസ് ചെയ്യമെന്ന് ഔദ്യോഗികമായി സോണി ലിവ് അറിയിച്ചിട്ടില്ല. 

ഏപ്രിൽ ഒന്നിന് മമ്മൂട്ടിയുടെ തന്നെ ഭീഷ്മ പർവ്വം മറ്റൊരു ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുന്നുമുണ്ട്. തെലുഗു ചിത്രം ആർആർആർ കേരളത്തിലെ തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനാൽ ഭീഷ്മയ്ക്കുണ്ടായിരുന്ന ആ മേൽക്കോയ്മ നഷ്ടമാകുകയും ചെയ്തു. അതെ തുടർന്നാണ് ചിത്രം ഒടിടിലേക്ക് റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 

ALSO READ : Mammootty : "കെട്ട്യോളാണ് എന്റെ മാലാഖ" യുടെ സംവിധായകനൊപ്പം മമ്മൂട്ടിയുടെ പുതിയ ചിത്രം

നേരത്തെ ഭീഷ്മ വിഷു റിലീസായിട്ട് ഒടിടിയിൽ സംപ്രേഷണം ചെയ്യുമെന്നായിരുന്നു റിപ്പോട്ടുകൾ ഉണ്ടായിരുന്നുത്. എന്നാൽ പിന്നീട് ചിത്രം ഏപ്രിൽ ഒന്നിന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്ന് ഒടിടി പ്ലാറ്റ്ഫോം അറിയിക്കുകയും ചെയ്തു. ഇതാണ് പുഴുവിന്റെ റിലീസ് ഏപ്രിൽ 15ന് വിഷു ദിനത്തിൽ ഉണ്ടാകുമെന്നുള്ള സൂചന ഉടലെടുക്കുന്നത്. 

നേരിട്ട് ഒടിടി റിലീസിന് എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്.  ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസും മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി ഒരു നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രമായിട്ടാണ് എത്തുന്നതെന്നാണ് ചിത്രത്തിൻറെ ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നത്.

ALSO READ : Veyil OTT Release : ഷെയിൻ നിഗത്തിന്റെ വെയിൽ ഉടൻ ആമസോൺ പ്രൈമിൽ എത്തും

മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിനെ ചുറ്റിപറ്റി രണ്ട് അഭിപ്രായങ്ങളാണ് നിലവിൽ ഉള്ളത്. ഒന്ന് താരം ഒരു കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പീഡോഫയൽ) കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രണ്ടാമതായി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് (ടോസിക് പേരന്റിങ്) ആരാധകരിൽ ഒരുപക്ഷം പ്രതീക്ഷിക്കുന്നത്.

നവാഗതയായ രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More