Home> Movies
Advertisement

Bheeshma Parvam : ഭീഷ്മപർവ്വം വൻ വിജയം; പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മാർച്ച് മൂന്നിനാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.

Bheeshma Parvam : ഭീഷ്മപർവ്വം വൻ വിജയം; പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

Kochi : ഭീഷ്മപർവ്വം വൻ വിജയമാക്കി തീർത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മാർച്ച് മൂന്നിനാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ ചിത്രം വമ്പൻ വിജയമായിരുന്നു. റെക്കോർഡുകൾ സൃഷ്ടിക്കാനും ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തന്ന പ്രേക്ഷകർ‍ക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം', എന്നാണ് ഇപ്പോൾ പുറത്തിറക്കിയ വീഡിയോയിലൂടെ മമ്മൂട്ടി പറഞ്ഞിരിക്കുന്നത് . ഹോട്സ്റ്റാറാണ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 

തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്. 115 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ എന്നാണ് അവകാശവാദം. സിനിമയിലെ താരങ്ങള്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം എത്തിയ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം എന്ന പ്രത്യേകതയും ഭീഷ്മ പർവത്തിനുണ്ട്.

 സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീപ് പോത്തന്‍, ലെന, മാലാ പാര്‍വ്വതി, സൃന്ദ തുടങ്ങി വലിയ താരനിര തന്നെ ഭീഷ്മപര്‍വ്വത്തില്‍ അണിനിരന്നിരുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നതായിരുന്നു. പശ്ചാത്തല സം​ഗീതവും സം​ഗീതവും ഏറെ പ്രശംസ നേടുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More