Home> Movies
Advertisement

Teaser: തത്വ'മെസി'യുടെ അര്‍ഥം തിരഞ്ഞ് ധ്യാനും അജുവും!

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അന്ന രേഷ്‌മ രാജനാണ് ചിത്രത്തിലെ നായിക.

Teaser: തത്വ'മെസി'യുടെ അര്‍ഥം തിരഞ്ഞ് ധ്യാനും അജുവും!

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍റെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് തന്‍റെ ഔദ്യോഗിക ഫേസ്‌‌ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. 

ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് 'സച്ചിന്‍'‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അന്ന രേഷ്‌മ രാജനാണ് ചിത്രത്തിലെ നായിക. 

ഇവരെ കൂടാതെ, അജു വര്‍ഗീസ്‌, അപ്പാനി ശരത്, ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കര്‍ എന്നിവറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു‍.

ചിത്രം ജനുവരിയില്‍ തിയേറ്ററുകളിലെത്തും. ജെ ജെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

എസ്‌എല്‍ പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. നില്‍ കുഞ്ഞയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. 
 

Read More