Home> Movies
Advertisement

Night Drive Movie : വൈശാഖ് ചിത്രം 'നൈറ്റ് ഡ്രൈവ് തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Nigh Drive Malayalam Movie Release Date വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Night Drive Movie : വൈശാഖ് ചിത്രം 'നൈറ്റ് ഡ്രൈവ് തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി : ഹിറ്റ്മേക്കർ വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഇന്ദ്രജിത്ത് സുകമാരൻ, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി  ഒരുക്കിയിരിക്കുന്ന ചിത്രം മാർച്ച് 11ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 

ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു നീറ്റ പിന്റോ എന്നിവരാണ് ചിത്രം നിർമിച്ചിരികുന്നത്. അഭിലാഷ്  പിള്ളയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

ALSO READ : Valimai Movie : വലിമൈ റിസർവേഷൻ: കേരളത്തിൽ നാളെ മുതൽ ആരംഭിക്കും

വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന് അഭിലാഷ് പിള്ള നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, അലക്സാണ്ടർ പ്രശാന്ത്, ശ്രീവിദ്യ, സോഹൻ സീനുലാൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 

ALSO READ : Upacharapoorvam Gunda Jayan : കല്യാണവും ഒളിച്ചോട്ടവും വിശേഷങ്ങളുമായി ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ ട്രെയ്‌ലറെത്തി

വൈശാഖ് ചിത്രങ്ങളിൽ സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്യുന്ന ഷാജികുമറാണ് ഛായഗ്രഹകൻ. രഞ്ജിൻ രാജനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.  കൊച്ചിയിൽ ഒറ്റ ഷെഡ്യൂളിൽ പൂർത്തികരിച്ച ചിത്രമാണ് നൈറ്റ് ഡ്രൈവ്.

മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷമെത്തുന്ന വൈശാഖ് ചിത്രമാണ് നൈറ്റ് ഡ്രൈവ്. വൈശാഖിന്റെ പതിവ് മാസ് ചിത്രങ്ങളിൽ മാറി അൽപം തില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ഉദയകൃഷ്ണയുടെ രചനയിൽ മോഹൻലാലിനെ നായകനാക്കി വരാനിരിക്കുന്ന മോൺസ്റ്ററാണ് വൈശാഖിന്റെ അടുത്ത ചിത്രം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More