Home> Movies
Advertisement

Upacharapoorvam Gunda Jayan | ഗുണ്ട ജയനും കൂട്ടാളികളും തിയേറ്ററിലേക്ക്‌; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Upacharapoorvam Gunda Jayan Movie) പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Upacharapoorvam Gunda Jayan | ഗുണ്ട ജയനും കൂട്ടാളികളും തിയേറ്ററിലേക്ക്‌; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാൻ നിര്‍മിക്കുന്നു ചിത്രം 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയുടെ (Upacharapoorvam Gunda Jayan Movie) പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. 

ALSO READ : Hey Sinamika : ദുൽഖറിന്റെ ഹേയ് സിനാമികയുടെ റിലീസ് പ്രഖ്യാപിച്ചു; ആകാംക്ഷയോടെ ആരാധകർ

ചിത്രത്തില്‍ സൈജു കുറുപ്പിന് പുറമെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍.

ALSO READ : Archana 31 Notout : ഐശ്വര്യ ലക്ഷ്മിയുടെ അര്‍ച്ചന 31 നോട്ടൗട്ട് ഉടനെത്തുന്നു; ഫെബ്രുവരി 11ന് റിലീസ്

പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോഷൂട്ട് ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്‌ നിദാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More