Home> Movies
Advertisement

Gaganachari Movie: 'മലയാള സിനിമയ്ക്ക് അഭിമാനമായി 'ഗഗനാചാരി'; നേട്ടങ്ങൾ ഇങ്ങനെ

സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ​ഗ​ഗനാചാരിയിൽ ​ഗോകുൽ സുരേഷ്, അനാർക്കലി മരക്കാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Gaganachari Movie: 'മലയാള സിനിമയ്ക്ക് അഭിമാനമായി 'ഗഗനാചാരി'; നേട്ടങ്ങൾ ഇങ്ങനെ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന മലയാള ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. അതിൽ കോപ്പൻഹേഗനിൽ നടക്കുന്ന "ആർട്ട് ബ്ലോക്ക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ" മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും സിൽക്ക് റോഡ് ഫിലിം അവാർഡും ചിത്രത്തിന് ലഭിച്ചു. കാൻ, മികച്ച സയൻസ് ഫിക്ഷൻ ഫീച്ചർ, മികച്ച നിർമ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്കാരങ്ങൾ ആണ് ചിത്രം സ്വന്തമാക്കിയത്.

വെസൂവിയസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോർക്കിലെ ഒനിറോസ് ഫിലിം അവാർഡിന്റെയും ക്വാർട്ടർ ഫൈനലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗഗനാചാരി ഔദ്യോഗികമായി തിരഞ്ഞെടുത്ത മറ്റ് ഫിലിം ഫെസ്റ്റിവലുകളുടെ പട്ടിക

1. ഫാന്റസി/സയൻസ് ഫിക്ഷൻ ഫിലിം ആൻഡ് സ്‌ക്രീൻപ്ലേ ഫെസ്റ്റിവൽ, ചിക്കാഗോ

2. അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

3. FILMESQUE CineFest, New York

4. ക്രൗൺ പോയിന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

5. ലിഫ്റ്റ്-ഓഫ് ഫിലിം മേക്കർ സെക്ഷൻ - പൈൻവുഡ് സ്റ്റുഡിയോസ്

6. 8 ഹാൾ ഫിലിം ഫെസ്റ്റിവൽ

7. ഫൈവ് കൊണ്ടിനൻ്റ്സ്  അന്താരാഷ്ട്ര ചലച്ചിത്രമേള

Also Read: Actress Saranya Mohan: 'വിജയ് വരുമെന്ന് ആരോ പറഞ്ഞു; 300 പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് 3000 പേർ'; വിവാഹ ദിവസത്തെ കുറിച്ച് ശരണ്യയും ഭർത്താവും

ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ.ബി ഗണേഷ്‌കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന  സയൻസ് ഫിക്ഷൻ കോമഡി ചിത്രം ആണ് ഗഗനചാരി. അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന "ഗഗനചാരി' വ്യത്യസ്‌തമായ 'mockumentary' ശൈലിയിൽ ആണ് ഒരുങ്ങുന്നത്. ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്‌ട‌ർ ആയിരുന്ന ശിവയും ഡയറക്‌ർ അരുൺ ചന്ദുവും ചേർന്നാണ് സംഭാഷണവും എഴുതിയിരിക്കുന്നത്. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രശാന്ത്‌ പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. എം ബാവയാണ് കലാസംവിധായകൻ.

അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭു ആണ് ആക്ഷൻ. വിഎഫ്എക്‌സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More