Home> Movies
Advertisement

Malayalam Actors Ban : ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്; രണ്ട് നടന്മാർക്കും ബോധമില്ലെന്ന് സംയുക്ത സിനിമ സംഘടനകൾ

Sreenath Bhasi, Shane Nigam Ban : അമ്മ, ഫെഫ്ക, നിർമാതാക്കളുടെ സംഘടനകൾ ചേർന്ന് സംയുക്ത യോഗത്തിലാണ് തീരുമാനം

Malayalam Actors Ban : ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്; രണ്ട് നടന്മാർക്കും ബോധമില്ലെന്ന് സംയുക്ത സിനിമ സംഘടനകൾ

Actor Sreenath Bhasi Shane Nigam Ban : നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമത്തിനും വിലേക്കേർപ്പെടുത്തി സംയുക്ത സിനിമ സംഘടന. സിനിമ പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, താരസംഘടനായ അമ്മ, നിർമാതാക്കളുടെ സംഘടന ചേർന്നെടുത്ത തീരുമാനത്തിലാണ് ഇരവരെയും വിലക്കേർപ്പെടുത്താൻ തീരുമാനമെടുത്തിരിക്കുന്നത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചു. ഇരു നടന്മാരും ബോധമില്ലാതെയാണ് പെരുമാറുന്നതെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.

കൂടാതെ മയക്കുമരുന്ന ഉപയോഗിക്കുന്ന നടി-നടന്മാരുമായി സഹകരിക്കില്ലെന്നും സംഘടനകൾ. അങ്ങനെയുള്ളവരുടെ പേര് സർക്കാരിനും നൽകുമെന്ന് സംഘടനകൾ വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന് പ്രത്യേക യോഗത്തിലാണ് തീരൂമാനം.

അതേസമയം വിലക്ക് എന്ന വാക്ക് പ്രത്യേകം സംഘടനകൾ എടുത്ത് പറയന്നില്ല.  ഈ നടന്മാരുമായി പ്രവർത്തിക്കില്ലയെന്ന് സംയുകത സംഘടനകൾ അറിയിച്ചു. ഇവരുമായി വേണമെങ്കിൽ നിർമാതാക്കൾക്ക് സിനിമ പിടിക്കാം, എന്നാൽ സംഘടനകളുടെ ഭാഗത്ത് നന്നും പരിഗണനയോ ഉത്തരവാദിത്വമോ ഉണ്ടാകില്ലയെന്ന് നിർമാതാവ് രഞ്ജിത്ത് അറിയിച്ചു.

ലൊക്കേഷനിൽ താമസിച്ചെത്തുക, സംവിധായകരെയോ നിർമാതാവിനെയോ മറ്റ് മുതിർന്ന നടന്മാരെയും ബഹുമാനിക്കത്ത സ്ഥിതി, ലഹരി ഉത്പനങ്ങളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളാണ് സംഘടനകൾ നടന്മാർക്കെതിരെ മുന്നോട്ട് വെക്കുന്ന കുറ്റങ്ങൾ.

ആർഡിഎക്സ് സിനിമയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഷെയ്ൻ നിഗത്തിനെതിരെ സംഘടനകൾ തീരുമാനമെടുത്തിരിക്കുന്നത്. ശ്രീനാഥ് ഭാസി വിവിധ ചിത്രങ്ങളിൽ കരാറിൽ ഏർപ്പെട്ടെങ്കിലും അവയൊന്നും പൂർത്തിയാക്കാതെ നിർമാതാക്കളെയും അണിയറ പ്രവർത്തകരും പ്രതിസന്ധിയിലാക്കുകയായണെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More