Home> Movies
Advertisement

FEFKA കൊവിഡ് സാന്ത്വന പദ്ധതിയിൽ രണ്ടു ലക്ഷം സംഭാവന നൽകി Tovino

രാജ്യമെങ്ങും വ്യാപിച്ചിരിക്കുന്ന കൊവിഡ് മഹാമാരി സിനിമാ മേഖലയെ വളരെയധികം ബാധിച്ചിട്ടുണ്ട്.

FEFKA കൊവിഡ് സാന്ത്വന പദ്ധതിയിൽ രണ്ടു ലക്ഷം സംഭാവന നൽകി Tovino

രാജ്യമെങ്ങും വ്യാപിച്ചിരിക്കുന്ന കൊവിഡ് മഹാമാരി സിനിമാ മേഖലയെ വളരെയധികം ബാധിച്ചിട്ടുണ്ട്.  ഈ സമയത്ത് മലയാള സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക കൊവിഡ് സാന്ത്വന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. 

ഇപ്പോഴിതാ ഫെഫ്കയുടെ (FEFKA) ഈ പദ്ധതിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ് (Tovino Thomas).  സംഘടനയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ താരത്തിനോട് നന്ദി അറിയിച്ചിട്ടുണ്ട്.  

Also Read: ചലച്ചിത്ര തൊഴിലാളികളെ സഹായിക്കാൻ FEFKA ക്ക് ധനസഹായം നൽകി ഷമീർ മുഹമ്മദും ജോമോൻ ടി ജോണും

ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിറ്റുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്കായിവലിയ സഹായ പദ്ധതികൾ കഴിഞ്ഞ ദിവസം സംഘടന പ്രഖ്യാപ്പിച്ചിരുന്നു.   

ഫെഫ്കയുടെ (FEFKA) കൊവിഡ് സാന്ത്വന പദ്ധതിയെന്ന് പറയുന്നത് ആശുപത്രിയിൽ അഡ്‍മിറ്റ് ആയ കൊവിഡ് ബാധിതർക്ക്  ധനസഹായം, കൊവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ്.  

Also Read: കൊറോണ മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി

 

ഇതിനായി അപേക്ഷിക്കുന്നവർ സംഘടനയുടെ മെയിൽ ഐഡിയിൽ മെയിൽ ചെയ്യണം.  മഹാമാരിയുടെ ഒന്നാം തരംഗത്തിൽ രണ്ട് കോടിയിലേറെ രൂപ സംഘടന ഫെഫ്ക അംഗങ്ങൾക്ക് നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More