Home> Movies
Advertisement

Malaikottai Vaaliban OTT : മലൈക്കോട്ടൈ വാലിബൻ ഉടൻ ഒടിടിയിൽ എത്തുമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

Malaikottai Vaaliban OTT Release Updates : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്

Malaikottai Vaaliban OTT : മലൈക്കോട്ടൈ വാലിബൻ ഉടൻ ഒടിടിയിൽ എത്തുമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

Malaikottai Vaaliban OTT Platform Updates : ഒടിടി റിലീസിനായി നിരവധി പേർ കാത്തിരിക്കുന്ന മലയാള ചിത്രമാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന് വലിയ പ്രേക്ഷക ശ്രദ്ധനേടിയെടുത്ത സിനിമയായിരുന്നു മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനം മികച്ച കളക്ഷൻ നേടിയിരുന്നെങ്കിലും പിന്നീട് ബോക്സ്ഓഫീസ് മോഹൻലാൽ ചിത്രത്തിന് കൂപ്പുകുത്തുകയായിരുന്നു. ഇപ്പോൾ ചിത്രം ഭൂരിഭാഗം തിയറ്ററുകളിൽ വാഷ്ഔട്ടായിരിക്കുകയാണ്. അതിനാൽ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പ്രേക്ഷകർ.

വാലിബന്റെ ഒടിടി റിലീസ്

തിയറ്ററുകളിൽ ചിത്രം പ്രദർശനം നടത്തിയപ്പോൾ മലൈക്കോട്ടൈ വാലിബന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണെന്ന് അറിയിച്ചിരുന്നത്. ജനുവരി 25ന് തിയറ്റുറുകളിൽ എത്തിയ ചിത്രം 40 ദിവസത്തിന് ശേഷമാകും മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ എത്തുക. ഈ കണക്ക് പ്രകാരം മോഹൻലാൽ ചിത്രം മാർച്ച് ആദ്യവാരം ഒടിടിയിൽ സംപ്രേഷണം ചെയ്യുക.

വാലിബന്റെ ബോക്സ്ഓഫീസ്

ആദ്യ ദിനം 5.65 കോടിയാണ് കേരള ബോക്സ്ഓഫീസിൽ സ്വന്തമാക്കിയത്. എന്നാൽ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ലഭിച്ചതോടെ ഇത് കളക്ഷനെ ബാധിക്കുകയും ചെയ്തു. ഫെബ്രുവരി പത്ത് വരെയുള്ള കണക്ക് പ്രകാരം മലൈക്കോട്ടൈ വാലിബൻ ആകെ നേടിയത് 28.75 കോടിയാണ്. അതേസമയം ചിത്രത്തിന്റെ ആകെ ബജറ്റ് 65 കോടയിന്മേലാണ്.

ALSO READ : OTT Releases : വിവാദമായ കേരള സ്റ്റോറി മുതൽ ഷാരൂഖ് ഖാന്റെ ഡങ്കി വരെ; ഒടിടിയിൽ പുതുതായി എത്തിയ ചിത്രങ്ങൾ

റിവ്യൂ വിവാദം

ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദവും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിനെ ഡീ ​ഗ്രേഡിങ്ങ് ചെയ്യുന്നുവെന്ന് പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി രം​ഗത്ത് വന്നിരുന്നു. ചിത്രം പ്രതീക്ഷകൾ തെറ്റിച്ചെന്നായിരുന്നു ഒരു വിഭാ​ഗം പറഞ്ഞത്.  28 ദിവസം മാത്രമാണ് ചിത്രം തീയ്യേറ്ററിൽ ഉണ്ടാവു എന്ന് പറഞ്ഞിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ് ഇതിനൊപ്പം സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കൾ.

ചിപി എസ് റഫീക്കാണ് ത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്. . ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തിയത്. പ്രതീക്ഷക്കൊത്ത് ഉണരാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നായിരുന്നു നിരൂപകരുടെ വിലയിരുത്തൽ. എന്തായാലും ഒടിടി റിലീസിനായി ആളുകൾ കാത്തിരിക്കുകയാണ്. ഇത് അധികം താമസിക്കാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. മോഹൻലാലിൻറേതായി ഇനി വരാനുള്ള ചിത്രം റമ്പാൻ, ബറോസുമാണ്, എമ്പുരാനും ലൈനപ്പിലുണ്ട്. ഇതും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More