Home> Movies
Advertisement

Malaikottai Vaaliban OTT : മലൈക്കോട്ടൈ വാലിബൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

Malaikottai Vaaliban OTT Release Date : മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഡിജിറ്റൽ അവകാരം സ്വന്തമാക്കിയിരിക്കുന്നത് സ്റ്റാർ നെറ്റ്വർക്കിന്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്

Malaikottai Vaaliban OTT : മലൈക്കോട്ടൈ വാലിബൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

Malaikottai Vaaliban OTT Platform : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിടി റിലീസ് മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ സിനിമയുടെ. സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മലൈക്കോട്ടൈ വാലിബന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി 23-ാം തീയതി മുതൽ ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഔദ്യോഗികമായി അറിയിച്ചു. ജനുവരി 25ന് തിയറ്ററുകളിൽ റിലീസായ ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങിയ മലൈക്കോട്ടൈ വാലിബൻ

65 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാനായിരുന്നില്ല. ആദ്യ ദിനം 5.65 കോടി കേരള ബോക്സ്ഓഫീസിൽ ഇനിഷ്യൽ കളക്ഷൻ മലൈക്കോട്ടൈ വാലിബൻ നേടിയിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. സിനിമയ്ക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നയുന്നായിരുന്നു അണിയറപ്രവർത്തകരുടെ ഭാഷ്യം. ഏറ്റവും അവസാനം ഫെബ്രുവരി 10ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് ആകെ ബോക്സ് ഓഫീസിൽ നിന്നും നേടാനായത് 30 കോടിക്ക് അരികിലാണ്.

ALSO READ : OTT Releases : വിവാദമായ കേരള സ്റ്റോറി മുതൽ ഷാരൂഖ് ഖാന്റെ ഡങ്കി വരെ; ഒടിടിയിൽ പുതുതായി എത്തിയ ചിത്രങ്ങൾ

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. രാജസ്ഥാൻ, ചെന്നൈ, പുതുച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായിട്ടാണ് മലൈക്കോട്ടൈ വാലബിൻ ഷൂട്ട് ചെയ്തത്. മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയുടെ ചുരുളിക്ക് ശേഷം മധു നീലകണ്ഠനാണ് മലൈക്കോട്ടൈ വാലിബന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകൻ. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണെക്സ് സേവ്യറാണ്. പ്രതീക്ഷയ്ക്കൊത്ത് ഉണരാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നായിരുന്നു നിരൂപകരുടെ വിമർശനം. എന്നാൽ ചിത്രം ഒരു മുത്തശ്ശിക്കഥയാണെന്നും എല്ലാം ഒരേ പാറ്റണിൽ വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും അണിയറപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More