Home> Movies
Advertisement

Malaikottai Vaaliban: 'റാക്കു'മായി മോഹന്‍ലാല്‍; മലൈക്കോട്ടൈ വാലിബന്റെ പുത്തന്‍ അപ്‌ഡേറ്റ് എത്തി

Malaikottai Vaaliban songs: മോഹന്‍ലാല്‍ - ലിജോ ജോസ് ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Malaikottai Vaaliban: 'റാക്കു'മായി മോഹന്‍ലാല്‍; മലൈക്കോട്ടൈ വാലിബന്റെ പുത്തന്‍ അപ്‌ഡേറ്റ് എത്തി

നേര് എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. തുടര്‍ പരാജയങ്ങള്‍ക്ക് വിരാമമിട്ട് പുതുവര്‍ഷത്തിന് മുമ്പ് തന്നെ മോഹന്‍ലാല്‍ പഴയ 'ട്രാക്കിലേയ്ക്ക്' എത്തിക്കഴിഞ്ഞു. പുതുവര്‍ഷത്തില്‍ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്. 

പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്ന വമ്പന്‍ ഹൈപ്പുമായാണ് മലൈക്കോട്ടൈ വാലിബന്‍ എത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ഗാനവും പോസ്റ്ററുകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ALSO READ: അര്‍ജുന്‍ അശോകൻ നായകനാകുന്ന 'അന്‍പോട് കണ്‍മണി' ഷെഡ്യൂള്‍ പൂര്‍ത്തിയായി

ഇപ്പോള്‍ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. 'റാക്കാ' എന്ന ഗാനം നാളെ വൈകുന്നേരം 6 മണിയ്ക്ക് റിലീസ് ചെയ്യും. ഇരുന്നുകൊണ്ട് ഡാന്‍സ് കളിക്കുന്ന തരത്തിലുള്ള മോഹന്‍ലാലിന്റെ വ്യത്യസ്തമായ പോസ്റ്ററാണ് ഇത്തവണയും പുറത്തുവിട്ടിരിക്കുന്നത്. പി.എസ് റഫീഖിന്റേതാണ് വരികള്‍. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിക്കുന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More