Home> Movies
Advertisement

പെണ്ണുലകത്തെ പകർത്തി 'മഗിളർ മട്ടും' ഗാനം, വീഡിയോ കാണാം

പെണ്ണുലകത്തെ പകർത്തി 'മഗിളർ മട്ടും' ഗാനം, വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ ഒരിക്കൽ കൂടി ആവേശം നിറച്ച് റിലീസിനൊരുങ്ങുന്ന ജ്യോതിക ചിത്രം 'മഗിളർ മട്ടും'. ചിത്രത്തിന്റെ പ്രചരണാർത്ഥം പുറത്തിറങ്ങിയ വീഡിയോ ആൽബം വൈറലായി. പെണ്ണുലകത്തെ പകർത്തുന്ന വീഡിയോയിൽ ജ്യോതികയുടെ മകൾ ദിയയും പ്രത്യക്ഷപ്പെടുന്നുണ്ട്. 

സ്ത്രീത്വം ആഘോഷിക്കുക എന്ന അടിക്കുറിപ്പോടെയാണ് ഗാനം ആരംഭിക്കുന്നത്. ദൈനംദിന ജീവിതത്തിൽ നമുക്ക് മുന്നിലൂടെ കടന്നുപോകുന്ന സ്ത്രീകളെ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകളുടെ കരുത്തും ആവേശവും പ്രതീക്ഷകളും പകർത്തിയിരിക്കുന്ന ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ഗോള്‍ഡ് ദേവരാജ് പാടിയ ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഖിബരന്‍ ആണ്. 

സെപ്തംബർ 15 ന് റിലീസാകുന്ന ചിത്രം തുടക്കം മുതലേ വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യ നിർമ്മിക്കുന്ന ജ്യോതികയുടെ രണ്ടാമത്തെ ചിത്രമാണിത്. ജ്യോതികയ്ക്ക് പുറമെ ഉര്‍വശി, നാസര്‍, ഭാനുപ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ബ്രഹ്മ ജിയാണ് ചിത്രത്തിന്റെ സംവിധായകൻ. വീഡിയോ കാണാം

Read More