Home> Movies
Advertisement

Looop Lapeta Trailer : ടൈം ലൂപ്പ് ചിത്രവുമായി താപ്സി പന്നു; ലൂപ്പ് ലപ്പെട്ട ട്രെയ്‌ലർ പുറത്ത് വിട്ടു

ഗാംബ്ലിങ്ങിലൂടെ പ്രശ്നത്തിൽ അകപ്പെട്ട തന്റെ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് ലൂപ്പ് ലപ്പെട്ട ചിത്രം.

Looop Lapeta Trailer : ടൈം ലൂപ്പ് ചിത്രവുമായി താപ്സി പന്നു; ലൂപ്പ് ലപ്പെട്ട ട്രെയ്‌ലർ പുറത്ത് വിട്ടു


Mumbai : മാനാടിന് ശേഷം മറ്റൊരു ടൈം ലൂപ്പ് (TIme Loop) ചിത്രം കൂടി എത്തുന്നു. താപ്‍സി പന്നുവും (Tapsi Pannu) താഹിർ രാജ് ബാസിനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ (Trailer)റിലീസ് ചെയ്തു. 1998 ൽ പുറത്തിറങ്ങിയ ജർമൻ ചിത്രമായ റൺ ലോല റണിന്റെ റീമേക്കാണ് ലൂപ്പ് ലപ്പെട്ട എന്ന ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആകാശ് ഭാട്ടിയ ആണ്.

സാവിയുടെയും കാമുകനായ സത്യയുടെ ജീവിതമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലറിൽ സൂചിപ്പിക്കുന്നത്.  ഗാംബ്ലിങ്ങിലൂടെ പ്രശ്നത്തിൽ അകപ്പെട്ട തന്റെ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് ലൂപ്പ് ലപ്പെട്ട ചിത്രം. ചിത്രത്തിൽ താപ്‍സി പന്നുവിന്റെ കഥാപാത്രമാണ് ടൈം ലൂപ്പിൽപ്പെടുന്നത്.

ALSO READ: Actress Attack Case : "ഇനി ഇതുപോലൊരു ആക്രമണം ഉണ്ടാകരുത്, എല്ലാവരുടെയും പിന്തുണ വേണം, എന്നാല്‍ ഒരു പോസ്റ്റ് റീഷെയര്‍ ചെയ്യുന്നത് അല്ലല്ലോ പിന്തുണ" : റിമ കല്ലിങ്കൽ

 ചിത്രം ഒരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി നാലിന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത് . താപ്‍സി പന്നുവിനെയും താഹിർ രാജ് ബാസിനെയും കൂടാതെ ശ്രേയ ധന്വന്തരി, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More