Home> Movies
Advertisement

Liger Movie Remunerations : ലൈഗർ ചിത്രത്തിന് താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് അറിയാമോ?

Liger Movie Remuneration Update : ചിത്രം ആഗസ്റ്റ് 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. റിപ്പോർട്ടുകൾ അനുസരിച്ച് വിജയ് ദേവരകൊണ്ട ചിത്രത്തിനായി വാങ്ങിയത് 35 കോടി രൂപയാണ്.

Liger Movie Remunerations : ലൈഗർ ചിത്രത്തിന് താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് അറിയാമോ?

വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ലൈഗർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ആഗസ്റ്റ് 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. തെലുഗു ഉൾപ്പടെ 5 ഭാഷകളിലാണ് ചിത്രമെത്തുന്നത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായിരിക്കും ലൈ​ഗർ എന്നാണ് പ്രതീക്ഷിക്കുന്നത്. ബോക്സിം​ഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുരി ജ​ഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചായക്കടക്കാരനായ നായകൻ ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യൻ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ അനന്യ പാണ്ഡെയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന് വേണ്ടി താരങ്ങൾ വാങ്ങിയ പ്രതിഫലങ്ങളുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് വിജയ് ദേവരകൊണ്ട ചിത്രത്തിനായി വാങ്ങിയത് 35 കോടി രൂപയാണ്. ചിത്രത്തിനായുള്ള അനന്യ പാണ്ഡെയുടെ പ്രതിഫലം 3 കോടി രൂപയായിരുന്നു. മൈക്ക് ടൈസൺ ചിത്രത്തിൽ അഭിനയിക്കാൻ വാങ്ങിയത് എത്ര രൂപയാണെന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇനിയും പുറത്തുവിട്ടിട്ടില്ല. രമ്യ കൃഷ്ണൻ 1 കോടി രൂപയും റോണിത് റോയ് 1.2 കോടി രൂപയുമാണ് ചിത്രത്തിനായി വാങ്ങിയത്. മക്രന്ദ് ദേശ്പാണ്ഡെയ്ക്ക് ചിത്രത്തിനായി 40 ലക്ഷം രൂപയും വിഷ്ണു റെഡ്ഢിക്ക് 60 ലക്ഷം രൂപയും ലഭിച്ചു.

ALSO READ: Liger Movie Song Coka 2.0 : കോക 2.0; പഞ്ചാബി സ്റ്റൈലിൽ വിജയ് ദേവരകൊണ്ട, ലൈഗറിലെ പുതിയ ഗാനമെത്തി

  മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈ​ഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവർകൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിലാണ് ചിത്രീകരിച്ചത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നതെന്നാണ് റിപ്പോർട്ട്. ലൈഗര്‍' ഹിന്ദി, തെലുങ്ക് എന്നിങ്ങനെ രണ്ട് ഭാഷകളിലാണ് ചിത്രമെത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശിപ്പിക്കും. നിലവിൽ അനന്യ പാണ്ഡെ,  വിജയ് ദേവരകൊണ്ട എന്നിവർ ചിത്രത്തിൻറെ പ്രൊമോഷൻ തിരക്കുകളിലാണ്. ചിത്രത്തിൻറെ പ്രൊമോഷനായി ഇരുവരും മുബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻറെ തീം സോങിനെ പ്രശംസിച്ച് കൊണ്ട് സാമന്തയും രശ്മികയും മന്ദാനയും ഒക്കെ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More