Home> Movies
Advertisement

Leo Movie Update : "ഇനി 90 ദിവസങ്ങൾ മാത്രം ബാക്കി"; വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ് ഉടൻ അവസാനിക്കും

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ദളപതി 67 എന്നാണ് ചിത്രം ആദ്യം അറിയപ്പെട്ടിരുന്നത്.

Leo Movie Update :

വിജയിയുടെ ഏറ്റവും പുതിയ ചിത്രം ലിയോയുടെ ഷൂട്ടിങ് ഉടൻ അവസാനിക്കുമെന്ന് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലിയോ. ചിത്രത്തിന്റെ ഷൂട്ടിങ് നിലവിൽ കാശ്മീരിൽ പുരോഗമിച്ച് വരികെയാണ്.  ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്  അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് 90 ദിവസങ്ങളിൽ പൂർത്തിയാകും. ലെറ്റ്‍സ് സിനിമ എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്നാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ദളപതി 67 എന്നാണ് ചിത്രം ആദ്യം അറിയപ്പെട്ടിരുന്നത്.

ചിത്രത്തിൽ നായികയായി എത്തുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം തൃഷയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് മലയാളത്തിൽ നിന്നും ടീനേജ് താരം മാത്യു തോമസ്, അർജുൻ, പ്രിയ ആനന്ദ് സംവിധായകരായ ഗൌതം മേനോൻ, മിസ്കിൻ തുടങ്ങിയ വൻ താരനിരയാണ് ദളപതി 67ൽ അണിനിരക്കുന്നത്. 14 വർഷത്തിന് ശേഷമാണ് തൃഷ വിജയിയുടെ നായികയായിയെത്തുന്നത്. ഏറ്റവും അവസാനമായി ഇരുവരും ഒന്നിച്ചത് കുരുവി സിനിമയിലായിരുന്നു.

അനിരുദ്ധ് രവിചന്ദ്രറാണ് ദളപതി 67ന് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. ജഗദിഷ് പളനിസ്വാമിയാണ് ദളപതി 67ന്റെ സഹനിർമാതാവ്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് മുതൽ കരാറിലായെന്നും ഷൂട്ടിങ്ങിന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണെന്നും നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ഔദ്യോഗികമായി ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.

ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More