Home> Movies
Advertisement

ഫാദേഴ്സ് ഡേയില്‍ മകന്‍റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന എന്‍റെ ജൂനിയറിന് നന്ദിയെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

ഫാദേഴ്സ് ഡേയില്‍ മകന്‍റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

ഫാദേഴ്സ് ഡേയില്‍ ആദ്യമായി മകന്‍റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ. ഫാദര്‍ ക്ലാസ്സിലേക്ക് അപ്ഗ്രേഡ്‌ ചെയ്തിട്ടുണ്ടെന്നും. മകന്‍റെ പേര് ഇസഹാഖ് ബോബന്‍ കുഞ്ചാക്കോ ആണെന്നും ചാക്കോച്ചന്‍ ഫെയ്സ്ബൂക്കിലൂടെ വെളിപ്പെടുത്തി.

മാത്രമല്ല, എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന എന്‍റെ ജൂനിയറിന് നന്ദിയെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

2005 ല്‍ വിവാഹിതനായ കുഞ്ചാക്കോ ബോബന് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷം ഏപ്രിലില്‍ ആണ് കുഞ്ഞ് പിറന്നത്.

Read More