Home> Movies
Advertisement

Ganapath : കൃതി സനോൺ, ടൈഗർ ഷിറോഫ് ചിത്രം ഗണപത് 2022 ഡിസംബറിൽ എത്തുന്നു

വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വഷു ഭഗ്നാനി, വികാസ് ബഹൽ, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 Ganapath : കൃതി സനോൺ, ടൈഗർ ഷിറോഫ് ചിത്രം ഗണപത് 2022 ഡിസംബറിൽ എത്തുന്നു

കൃതി സനോൺ, ടൈഗർ ഷിറോഫ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രം ഗണപത് 2022 ഡിസംബെരിൽ എത്തും. ഡിസംബർ 23 നാണ് റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചിത്രത്തിന്റെ നിര്മ്മാതാക്കള് റിലീസിംഗ് തീയതി പ്രഖ്യാപിച്ച് കൊണ്ട് വിഡിയോയും പങ്ക് വെച്ചിരുന്നു. മുമ്പ് ചിത്രത്തിലെ കൃതി സനോൺ, ടൈഗർ ഷിറോഫ് എന്നിവരുടെ ഫസ്റ്റ് ലൂക്കും പുറത്ത് വിട്ടിരുന്നു.

വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വഷു ഭഗ്നാനി, വികാസ് ബഹൽ, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃതി സനോൺ ഇതിന് മുമ്പ് ഹീറോപന്തി എന്ന ചിത്രത്തിൽ ടൈഗർ ശിരോഗഫിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ALSO READ: പേടിക്കണ്ട താലിബാൻ തീവ്രവാദി അല്ല, അയ്യപ്പനും കോശിയും Telugu Remake ഭീംലനായകിൻ്റെ Glimpse Video ആണ്

7 വർഷത്തിന് ശേഷം ടൈഗർ ഷിറോഫിനൊപ്പം അഭിനയിക്കുന്നതിനാൽ താൻ വളരെയധികം ആകാംഷയോടെ ആകാതിരിക്കുകയാണെന്ന് കൃതി അറിയിച്ചിട്ടുണ്ട്. പൂജ എന്റർടൈൻമെന്റിന്റ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇത്തരമൊരു ചിത്രത്തിനായി താൻ ഏറെ കാലമായി കാത്തിരിക്കുകയായിരിക്കുന്നുവെന്നും കൃതി പറഞ്ഞു.

ALSO READ: Vikram Movie Mahaan : വിക്രം - കാർത്തിക് സുബ്ബരാജ് ചിത്രത്തിൻറെ ടൈറ്റിൽ പുറത്ത് വിട്ടു; ടീസറും റിലീസ് ചെയ്‌തു

ഹം ദോ ഹമാരെ ഡോ, ബച്ചൻ പാണ്ഡെ, ഭേദിയ, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളിലും കൃതി അഭിനയിച്ച് വരികെയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ മിമി എന്ന ചിത്രം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ടുഗേർ ഷിറോഫ് ഇപ്പോൾ ബാഗി 4, ഹീറോപന്തി 2, റാംബോ ന്നെ ചിത്രങ്ങളുടെ തിരക്കിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More