Home> Movies
Advertisement

പിറന്നാള്‍ ദിനത്തില്‍ കിംഗ് ഖാന്‍ എത്തിയത് എബ്രാമിനൊപ്പം; ആവേശക്കടലായി ആരാധകര്‍

പിറന്നാള്‍ ദിനത്തില്‍ കിംഗ് ഖാന്‍ എത്തിയത് എബ്രാമിനൊപ്പം; ആവേശക്കടലായി ആരാധകര്‍

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനത്തില്‍ ജനസാഗരമായി അലിബാഗിലെ താരത്തിന്‍റെ വസതി. രാവിലെ മുതല്‍ക്കു തന്നെ ആയിരക്കണക്കിന് ആരാധകരാണ് കിംഗ് ഖാനെ ഒരു നോക്കു കാണാന്‍ അദ്ദേഹത്തിന്‍റെ വസതിക്കു മുന്‍പില്‍ തടിച്ചു കൂടിയത്. ഒടുവില്‍ വീടിന്‍റെ മട്ടുപ്പാവില്‍ താരം പ്രത്യക്ഷപ്പെട്ടു. മകനായ എബ്രാമിനൊപ്പമായിരുന്നു ആരാധകരെ കാണാന്‍ താരമെത്തിയത്. 

 

 

മട്ടുപ്പാവില്‍ താരത്തെ കണ്ടതോടെ ആരാധകര്‍ ഇളകി മറിഞ്ഞു. ആര്‍പ്പുവിളികളോടെ പ്രിയതാരത്തെ വരവേറ്റ ആരാധകരില്‍ ചിലര്‍ പ്രിയതാരത്തിനുള്ള സമ്മാനങ്ങള്‍ എറിഞ്ഞു നല്‍കുകയും ചെയ്തു. കൈ നീട്ടി പ്രത്യഭിവാദ്യം ചെയ്ത കിംഗ് ഖാന്‍ ആരാധകരോട് തന്‍റെ സ്നേഹവും നന്ദിയും അറിയിച്ചു. 

രാത്രിയില്‍ നടന്ന ഷാരൂഖിന്‍റെ 52-ാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡിലെ നിരവധി താരങ്ങള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ ഷാരൂഖിന് ആശംസകള്‍ അറിയിച്ചു. 

Read More