Home> Movies
Advertisement

Yash Pan Masala Ad: അല്ലു അർജുന് പിന്നാലെ കോടികളുടെ പാൻ മസാല പരസ്യം ഉപേക്ഷിച്ച് യാഷും

പരസ്യത്തിനായി കോടികളാണ് വാ​ഗ്ദാനം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും താരം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

Yash Pan Masala Ad: അല്ലു അർജുന് പിന്നാലെ കോടികളുടെ പാൻ മസാല പരസ്യം ഉപേക്ഷിച്ച് യാഷും


ബെംഗളൂരു  : കെജിഎഫിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ യാഷ് ഇപ്പോൾ കോടികളുടെ പാൻ മസാല പരസ്യം വേണ്ടെന്ന് വെച്ചാണ് ജനശ്രദ്ധനേടിയിരിക്കുന്നത്.  പാൻ മസാല ഉൽപ്പന്നങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. ആരാധകരുടെയും  ഫോളോവേഴ്‌സിന്റേയും താൽപ്പര്യങ്ങളെ മാനിച്ചുകൊണ്ട്  പാൻ മസാല പരസ്യത്തിൽ നിന്ന് ഒഴിവായിരിക്കുകയാണെന്നാണ് പത്രക്കുറുപ്പിൽ അറിയിച്ചിരിക്കുന്നത്. 

ഇതിന് മുമ്പ് അല്ലു അർജുനും ഒരു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും  പിന്മാറിയിരുന്നു. പരസ്യത്തിനായി കോടികളാണ് വാ​ഗ്ദാനം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും താരം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. താൻ ഈ പരസ്യ ചിത്രത്തിൽ അഭിനയിച്ചാൽ അത് പ്രേക്ഷകർക്കിടയിൽ തെറ്റായ മാതൃകയുണ്ടാക്കും എന്നതിനാലാണ് അല്ലു ഇതിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം കഴിക്കാൻ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നു.

ALSO READ: Allu Arjun: കോടികൾ വേണ്ട; പുകയില പരസ്യത്തിൽ നിന്ന് പിന്മാറി അല്ലു അർജുൻ

പുകയില പരസ്യത്തിൽ മോഡലാകുന്നതിൽ നിന്ന് പിന്മാറിയതിന് പിന്നാലെ നിരവധി പേരാണ് യാഷിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. ഒരുപാട് പേർ യാഷിന് പിന്തുണയുമായി എത്തി. ഉയർന്ന പ്രതിഫലം വാങ്ങി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന ഒട്ടേറെ താരങ്ങൾ നമ്മുടെ സിനിമ മേഖലയിൽ ഉണ്ടെങ്കിലും അതിൽ നിന്ന് പിന്മാറിക്കൊണ്ട് മാതൃകയാകുകയാണ് യാഷ് എന്നാണ് ആരാധകർ പ്രതികരിച്ചത്.

കൂടാതെ ദിവസങ്ങൾക്ക് മുമ്പ്  നടൻ അക്ഷയ് കുമാർ പാൻ മസാല പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് മാപ്പ് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു ഇത്. ഒരു പരസ്യത്തിൽ പുകവലിയും പാൻ മസാലയും ഉപയോഗിക്കരുതെന്ന് പറയുന്ന നടൻ മറ്റൊരു പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിൽ എന്ത് ഔചിത്യമെന്ന് ചോദിച്ചുകൊണ്ടായിരുന്നു വിവാദങ്ങൾ ഉയർന്നിരുന്നത്. 

ചെയ്‌തത്‌ തെറ്റായി പോയെന്നും മാപ്പ് പറയുന്നുവെന്നും പാൻ മസാല പരസ്യ കമ്പനിയുമായുള്ള കരാർ പിൻവലിക്കുന്നതായും നടൻ അറിയിക്കുകയായിരുന്നു.  പരസ്യത്തിന് തനിക്ക് ലഭിച്ച തുക നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും നടൻ സമൂഹ മാധ്യമ പോസ്റ്റിൽ കുറിച്ചു. ഇതേ പരസ്യ ചിത്രത്തിൽ ആദ്യം എത്തിയത് അജയ് ദേവ്ഗണായിരുന്നു. പിന്നീടായിരുന്നു നടൻ ഷാരൂഖ് ഖാൻ എത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരോടൊപ്പം അക്ഷയ് കുമാർ കൂടി രംഗത്തെത്തുന്ന പരസ്യം സംപ്രേക്ഷണം ചെയ്‌തത്‌. ഈ പരസ്യത്തോടുകൂടിയാണ് വിവാദങ്ങൾ ഉയർന്നത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും ഇതാരാ ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുമ്പോഴായിരുന്നു നടൻ അക്ഷയ് കുമാർ വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More