സൗദി: സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയ കിക്കി ഡാന്‍സ് ചലഞ്ച് ഇപ്പോള്‍ ഇന്ത്യയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
ഹിന്ദി ടെലിവിഷന്‍-സിനിമ താരങ്ങളായ കരിഷ്മ ശര്‍മ്മ, നിയ ശര്‍മ്മ, നോറ ഫറ്റെഹി എന്നിവരുടെതായി പുറത്തുവന്നിരിക്കുന്ന കിക്കി ഡാന്‍സാണ് ഇപ്പോള്‍ ചര്‍ച്ച. ബ്ലാക്ക് ഷോര്‍ട്ട് ക്രോപ്പും ഷോര്‍ട്ട്സും ധരിച്ചാണ് കരിഷ്മ ചെയ്ത കിക്കി ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇതാണ് എന്റെ കിക്കി ചലഞ്ച്! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതിഷ്ടപെടുമെന്ന് കരുതുന്നു. എന്നെ സ്നേഹിക്കുന്ന എന്റെ ആരാധകര്‍ക്ക് ഒരുപാട് നന്ദി- കരിഷ്മ തന്റെ കിക്കി ചലഞ്ച് വീഡിയോക്കൊപ്പം കുറിച്ചു.
ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്ത് ശ്രദ്ധേയയായ താരമാണ് നിയ. നിയയുടെ കിക്കി ചലഞ്ചും പ്രേക്ഷകര്‍ നെഞ്ഞിലെട്ടി കഴിഞ്ഞു.
Not just a risk for you but your act can put life of others at risk too. Desist from public nuisance or face the music ! #DanceYourWayToSafety #InMySafetyFeelingsChallenge pic.twitter.com/gY2txdcxWZ
— Mumbai Police (@MumbaiPolice) July 26, 2018
എന്നാല്‍, ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ രീതിയിലാണ് നോറ കിക്കി ചലഞ്ച് അവതരിപ്പിച്ചത്. ഫുക്രി എന്നാ ചിത്രത്തിലൂടെ ശ്രദ്ധേയനായ വരുണ്‍ ശര്‍മ്മക്കൊപ്പമാണ് നോറ കിക്കി ചലഞ്ച് അവതരിപ്പിച്ചത്. എല്ലാവരും കാറില്‍ നിന്നാണ് കിക്കി ഡാന്‍സ് ആരംഭിക്കുന്നതെങ്കില്‍ ഇവര്‍ ആരംഭിച്ചത് ഓട്ടോയില്‍ നിന്നാണ്.
വിനോദത്തിനായി തെരഞ്ഞെടുക്കുന്ന ഈ അപകടകരമായ ചലഞ്ചിനെതിരെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മറ്റുള്ളവരുടെ ജീവന് കൂടി അപകടത്തിലാക്കുന്ന ഈ വിനോദം സമൂഹത്തിന് മൊത്തത്തില്‍ ദ്രോഹം ചെയ്യുന്നതാണെന്ന് മുംബൈ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.