Home> Movies
Advertisement

Kantara Movie: 200 കോടി ക്ലബിൽ ഇടം നേടി 'കാന്താരാ'; കേരളത്തിലും മികച്ച പ്രതികരണം

കാന്താരയ്ക്ക് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Kantara Movie: 200 കോടി ക്ലബിൽ ഇടം നേടി 'കാന്താരാ'; കേരളത്തിലും മികച്ച പ്രതികരണം

ഓരോ പ്രേക്ഷകനും ഒരേ സ്വരത്തിൽ മികച്ചത് എന്ന് പറഞ്ഞ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി നായകനാകുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രം 200 കോടി ക്ലബിൽ കയറിയതായാണ് റിപ്പോർട്ട്. ആഗോളതലത്തില്‍ ചിത്രം 200 കോടിയിലധികം സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച 'കാന്താര' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

മലയാളം പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം കേരളത്തിൽ പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് സുകുമാരൻ ആണ് ചിത്രം മലയാളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഹിന്ദിയിലും വിസ്‍മയിപ്പിക്കുന്ന കളക്ഷനാണ് 'കാന്താര' നേടിക്കൊണ്ടിരിക്കുന്നത്. അരവിന്ദ് എസ് കശ്യപ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ധരണിയാണ്. ബി അജനീഷ് ലോക്‌നാഥ് ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

സെപ്റ്റംബർ 30നാണ് ചിത്രം കന്നടയിൽ റിലീസ് ചെയ്തത്. കിച്ച സുദീപ്, പൃഥ്വിരാജ്, പ്രഭാസ്  തുടങ്ങിയവർ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു.  ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും ഒരുക്കിയിട്ടുള്ളത്. 

Also Read: റിലീസ് തീരുമാനിച്ച് ഷെയിന്‍ നിഗം -വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’ നവംബർ 11ന് തീയേറ്ററുകളിൽ

 

കർണാടകയിലെ പരമ്പരാഗത കലകളായ കാംബ്ല, ഭൂത കോല എന്നിവ ആധാരമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് കാന്താരാ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: 1, നാഗാർജുനയുടെ ​ഗോസ്റ്റ്, ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്നിവയുമായി ബിഗ് സ്‌ക്രീനിൽ ഏറ്റുമുട്ടിയെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ് കാന്താര.16 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ആക്ഷൻ ത്രില്ലർ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 50 കോടിയിലധികം ഗ്രോസ് നേടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More