Home> Movies
Advertisement

Kalabhavan Mani Death Anniversary: മലയാളത്തിന്‍റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ചു വയസ്...

ഒരിയ്ക്കലും മറക്കാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി മലയാളികളുടെ പ്രിയനടന്‍ Kalabhavan Mani വിടപറഞ്ഞിട്ട്‌ ഇന്ന് അഞ്ച് വര്‍ഷം....

Kalabhavan Mani Death Anniversary: മലയാളത്തിന്‍റെ  പ്രിയ നടന്‍ കലാഭവന്‍ മണിയുടെ  ഓര്‍മ്മകള്‍ക്ക് അഞ്ചു വയസ്...

ഒരിയ്ക്കലും മറക്കാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി  മലയാളികളുടെ പ്രിയനടന്‍   Kalabhavan Mani വിടപറഞ്ഞിട്ട്‌ ഇന്ന് അഞ്ച് വര്‍ഷം.... 

കലാഭവനില്‍നിന്നും സിനിമലോകത്തെത്തിയ മണി, മലയാള സിനിമയിലെ ഒരു സകലകലാ വല്ലഭനായാണ് അറിയപ്പെട്ടത്. മിമിക്രി,  അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്....   രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച മണിയുടെ (Kalabhavan Mani) സാന്നിധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്‍റെ വിയോഗമുണ്ടായത്...

ഹാസ്യ താരമായി സിനിമ രംഗത്തേയ്ക്ക് ചുവടുവച്ച  മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ ഇടം കണ്ടെത്തി. 

ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, കലാഭവന്‍റെ മിമിക്രി ട്രൂപ്പിലൂടെ  ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്.  തുടക്കത്തില്‍  പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി സിനിമാലോകത്ത് നിറയുകയായിരുന്നു.

മലയാളികളുടെ മനസില്‍നിന്നും മറഞ്ഞുപോയ നാടൻ പാട്ടുകള്‍ക്ക്  പുനര്‍ജീവന്‍ നല്‍കിയത് മണിയാണ്.   മണി കടന്നുപോയി എങ്കിലും അദ്ദേഹം  പാടിയ  നാടന്‍ പാട്ടുകള്‍ ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്.... 

തികച്ചും നാട്ടിന്‍ പുറത്തുകാരനായ മണി പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്‍റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും  നെഞ്ചോട് ചേർത്തു വച്ചു എന്നത് അദ്ദേഹത്തിന്‍റെ  ലാളിത്യം വെളിപ്പെടുത്തുന്നു.

'അക്ഷരം' എന്ന ചിത്രത്തില്‍  ഓട്ടോഡ്രൈവറുടെ വേഷത്തിലാണ് മണി  ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്.  'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്‍ എന്ന കഥാപാത്രത്തെ ആരും മറക്കില്ല... കരുമാടിക്കുട്ടന്‍,  വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങൾ മണിയിലെ  അസാമാന്യ പ്രതിഭയെ മലയാളികള്‍ക്ക് തുറന്നുകാട്ടിക്കൊടുത്ത ചിത്രങ്ങളായി മാറി. 

ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണി മരണമടയുന്നത്.  2016 മാര്‍ച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ 'പാഡി'യില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു.   

Also read: കലാഭവൻ മണിയെ കൊന്നതല്ലെന്ന് സിബിഐ

എന്നാൽ, അദ്ദേഹത്തിന്‍റെ ശരീരത്തിൽ  വിഷാംശം കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു.  സഹോദരൻ ഉൾപ്പടെ കുടുംബാംഗങ്ങൾ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി.  അന്വേഷണം  സിബിഐ ഏറ്റെടുത്തെങ്കിലും ഒന്നും  കണ്ടെത്താനായില്ല...

Also read: അമിത അളവില്‍ ഉറക്കഗുളിക‍; Kalabhavan Mani-യുടെ സഹോദരന്‍ ആശുപത്രിയില്‍

ഏറെ ദുരൂഹതകൾ ബാക്കിയാക്കിയാണ് കലാഭവന്‍ മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ പ്രമുഖ അനേഷണ എജന്‍സികള്‍ക്കുപോലും ഇതുവരെ സാധിച്ചിട്ടില്ല എന്നത്  ആരാധകരെയും അദ്ദേഹത്തിന്‍റെ കുടുംബത്തേയും  ഏറെ ഇന്നും ഏറെ നോവിക്കുന്നു...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More