Home> Movies
Advertisement

Kaduva Movie Release : പൃഥ്വിരാജിന്റെ കടുവ ഉടൻ തീയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

Kaduva Release Date : ചിത്രം ജൂൺ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Kaduva Movie Release : പൃഥ്വിരാജിന്റെ കടുവ ഉടൻ തീയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: പൃഥ്വിരാജ് - ഷാജി കൈലാസ്  കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കടുവയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 30 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് ഇറങ്ങുന്ന വിശേഷങ്ങളെല്ലാം വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കടുവ.

 വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് -  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്.  ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

ALSO READ: CBI 5 OTT Release : സിബിഐ 5 ദി ബ്രെയിൻ ജൂൺ 12 ന് നെറ്റ്ഫ്ലിക്സിലെത്തും?

ഒരു  യഥാർഥ സംഭവത്തെ  ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. . ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കടുവ.

മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ  സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ.

  കേരളത്തിലെ (Kerala) 1990 കളിലെ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  വിവേക് ഒബ്റോയ് ലൂസിഫറിന് ശേഷം മലയാളത്തിൽ വില്ലനായെത്തുന്ന ചിത്രമാണ് കടുവ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More