Home> Movies
Advertisement

Kaduva Movie : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് കടുവ; ഒന്നാം സ്ഥാനം ഏക് വില്ലന്‍ റിട്ടേണ്‍സിന്

Kaduva Movie Update : പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

Kaduva Movie : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് കടുവ; ഒന്നാം സ്ഥാനം ഏക് വില്ലന്‍ റിട്ടേണ്‍സിന്

കൊച്ചി  : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ  ഐഎംഡിബി ലിസ്റ്റിൽ പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് രണ്ടാം സ്ഥാനം. ഐഎംഡിബി റിയല്‍ ടൈം പോപ്പുലാരിറ്റി ഡാറ്റ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റാണ് ഇത്. പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. പട്ടികയിൽ ആദ്യ സ്ഥാനം നേടിയിരിക്കുന്നത് 'ഏക് വില്ലന്‍ റിട്ടേണ്‍സ്' എന്ന ചിത്രമാണ്.

രൺബീർ കപൂറിന്റെ ഷംഷേര മൂന്നാം സ്ഥാനത്തും  അമിര്‍ ഖാന്റെ 'ലാല്‍ സിംഗ്ഛദ്ദ' നാലാം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്. ചിത്രത്തിൻറെ റിലീസ് ജൂൺ 30 നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ജൂലൈ 7 ലേക്ക് മാറ്റുകയായിരുന്നു. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് -  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്.

ALSO READ: Kaduva Movie T Shirt : റിലീസിന് മുമ്പ് ടീഷർട്ട് പുറത്തിറക്കി കടുവയുടെ അണിയറ പ്രവർത്തകർ; ഏറ്റെടുത്ത് ആരാധകർ

ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്.  ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിൻറെ ടീസറുകളും, ട്രെയ്‌ലറും ഒക്കെ വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

ഒരു  യഥാർഥ സംഭവത്തെ  ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. . ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കടുവ.

ചിത്രത്തിന് പാൻ ഇന്ത്യ റിലീസാണ് ഒരുക്കിയിരിക്കുന്നത്. ആകെ 5 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ടീസറുകളും പോസ്റ്ററുകളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. 

പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ  സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കടുവ.  കേരളത്തിലെ 1990 കളിലെ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More