Home> Movies
Advertisement

Jallikettu ഒാസ്കർ പട്ടികയിൽ നിന്നും പുറത്ത്,93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ യോ​ഗ്യത നേടി

കോവിഡ് വ്യാപനം മൂലം ഒാസ്കാർ പ്രഖ്യാപനങ്ങൾ മാറ്റിവെച്ചിരുന്നു.

Jallikettu ഒാസ്കർ പട്ടികയിൽ നിന്നും പുറത്ത്,93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ യോ​ഗ്യത നേടി

തിരുവനന്തപുരം:തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ഒാസ്കാർ പട്ടികയിൽ നിന്നും പുറത്തായി. മികച്ച ഫീച്ചർ ഫിലിം വിഭാ​ഗത്തിലേക്കായിരുന്നു ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ആദ്യ 15-ൽ ഇടം നേടാൻ ചിത്രത്തിനായില്ല.93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വിഭാഗത്തിൽ യോഗ്യത നേടി, ഓസ്കാർ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതലാണിത്. 

യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാർച്ച്‌ 5-9 വരെ നടക്കും. മാർച്ച്‌ 15 ന് ഓസ്കാർ(Oscar) നോമിനേഷൻ പ്രഖ്യാപിക്കും. കോവിഡ് വ്യാപനം മൂലം ഒാസ്കാർ പ്രഖ്യാപനങ്ങൾ മാറ്റിവെച്ചിരുന്നു. ഏപ്രിൽ 25 നാണ് ചടങ്ങ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ജല്ലിക്കട്ട്. എസ്. ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ കഥ, എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്.

ALSO READ: Govt Employees Strike: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും, ഡയസ്‌നോൺ ബാധകമെന്ന് സർക്കാർ

ആന്റണി വർഗീസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ. തോമസ് പണിക്കർ നിർമ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയാണ്. 2019 - ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജല്ലിക്കട്ട്(Jellikettu) പ്രദർശിപ്പിച്ചു.2019 ഒക്ടോബർ 4-ന് ചലച്ചിത്രം പുറത്തിറങ്ങി.93-ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ചലച്ചിത്രം വിഭാഗത്തിൽ ഈ സിനിമയെ തിരഞ്ഞെടുത്തിരുന്നു. ഓസ്കാർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാളചലച്ചിത്രം ആണിത്.

ALSO READ:  കെ സുരേന്ദ്രന്റെ Vijay Yathra ഈ മാസം 21 ന്, മാറ്റുകൂട്ടാൻ യോഗിയും Amit Shah യും കേരളത്തിലേക്ക്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 


കെ സുരേന്ദ്രന്റെ Vijay Yathra ഈ മാസം 21 ന്, മാറ്റുകൂട്ടാൻ യോഗിയും Amit Shah യും കേരളത്തിലേക്ക്

കെ സുരേന്ദ്രന്റെ Vijay Yathra ഈ മാസം 21 ന്, മാറ്റുകൂട്ടാൻ യോഗിയും Amit Shah യും കേരളത്തിലേക്ക്

കെ സുരേന്ദ്രന്റെ Vijay Yathra ഈ മാസം 21 ന്, മാറ്റുകൂട്ടാൻ യോഗിയും Amit Shah യും കേരളത്തിലേക്ക്

 

Read More