Home> Movies
Advertisement

Jeevan: 'എടക്കാട് ബറ്റാലിയ'ന്റെ ഛായാ​ഗ്രാഹകൻ നായകനാകുന്നു; സിനു സിദ്ധാർത്ഥ് നായകൻ ആകുന്ന 'ജീവൻ' ഒരുങ്ങുന്നു

Jeevan Movie: ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സുനിൽ പണിക്കർ, വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ്.

Jeevan: 'എടക്കാട് ബറ്റാലിയ'ന്റെ ഛായാ​ഗ്രാഹകൻ നായകനാകുന്നു; സിനു സിദ്ധാർത്ഥ് നായകൻ ആകുന്ന 'ജീവൻ' ഒരുങ്ങുന്നു

ഛായാ​ഗ്രാഹകൻ സിനു സിദ്ധാർത്ഥ് നായകൻ ആകുന്ന  ജീവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നു. സംവിധായകരായ ജിയോ ബേബി, അരുൺ ഗോപി,റോബിൻ തിരുമല, നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴി,നടൻമാരായ ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, നടി ആരാധ്യ ആൻ എന്നിവർ ട്രെയിലർ, ഓ‍ഡിയോ ലോഞ്ചിൽ പങ്കെടുത്തു.

ഇടപ്പള്ളി വനിതാ തിയേറ്ററിലാണ് ചടങ്ങ് നടന്നത്. ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സുനിൽ പണിക്കർ, വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ്. രചന, സംവിധാനം- വിനോദ് നാരായണൻ. ഡിഒപി- സിനു സിദ്ധാർത്ഥ്. ലിറിക്സ്- ഷിബു ചക്രവർത്തി, സംഗീതം, പശ്ചാത്തല സംഗീതം- ഗോപി സുന്ദർ.

എഡിറ്റിംഗ്- ബാബു രത്നം. ട്രെയിലർ കട്സ്- ഡോൺ മാക്സ്. കോസ്റ്റ്യൂം- വീണ അജി. മേക്കപ്പ്- അനിൽ നേമം. ആർട്ട് ഡയറക്ടർ-  രജീഷ് കെ സൂര്യ. സ്റ്റിൽസ്- ഹരി തിരുമല, ശാലു പേയാട്. ആക്ഷൻ കൊറിയോഗ്രാഫി- ഡ്രാഗൺ ജിറോഷ്. കൊറിയോഗ്രാഫി- ഡെന്നി പോൾ. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ഒലവക്കോട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം.

ALSO READ: എഞ്ചീനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിലെ ഒരു ക്യാമ്പസ് ചിത്രം; ഫ്രൈഡേ ഫിലിം ഹൗസിൻ്റെ 'പടക്കളം' ആരംഭിച്ചു

ഒരു മദ്യപാനിയായ യുവാവിന്റെ  വൈരുദ്ധ്യമാർന്ന ജീവിതശൈലിയാണ് ചിത്രത്തിന്റെ പ്രമേയം. ജീവൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ സമ്പന്നമാർന്ന കാലവും ദുരന്ത നാളുകളിലെ കൈപ്പേറിയ അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്. ജീവൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ സിനു സിദ്ധാർത്ഥ് ആണ് അവതരിപ്പിക്കുന്നത്.

സിനു ഒരേസമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനേതാവായും ഡയറക്ടർ ഓഫ് ഫോട്ടോ​ഗ്രഫി ആയും ചിത്രത്തിലെത്തുന്നു. പ്രീതി ക്രിസ്റ്റീന പോൾ ആണ് ചിത്രത്തിലെ നായിക. കായൽ എന്ന കഥാപാത്രത്തെയാണ് പ്രീതി ക്രിസ്റ്റീന പോൾ അവതരിപ്പിക്കുന്നത്. റൂബി ബാലൻ വിജയൻ, വിവിയ ശാന്ത്, നവോമി മനോജ്, സുഭാഷ് പന്തളം, സുനിൽ പണിക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർഒ- എം.കെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More