Home> Movies
Advertisement

Nunakuzhi: ബേസിലിനെ നായകനാക്കി ജീത്തുവിന്റെ പുതിയ ചിത്രം; 'നുണക്കുഴി' ടൈറ്റിൽ പോസ്റ്റർ

സരി​ഗമയുടെയും വിന്റേജ് ഫിലിംസിന്റെയും ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

Nunakuzhi: ബേസിലിനെ നായകനാക്കി ജീത്തുവിന്റെ പുതിയ ചിത്രം; 'നുണക്കുഴി' ടൈറ്റിൽ പോസ്റ്റർ

നേരിന് ശേഷം ജീത്തു ജോസഫിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. നുണക്കുഴി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബേസിൽ ജോസഫ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ​ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർ​ഗീസ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സരി​ഗമയുടെയും വിന്റേജ് ഫിലിംസിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലയേഴ്സ് ഡേ ഔട്ട് എന്നാണ് ടാ​ഗ്ലൈൻ.

കെആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചന.  'കൂമൻ ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഡാർക്ക്‌ ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് 'നുണക്കുഴി '. സതീഷ് കുറുപ്പ് ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് വിനായക് വിഎസ് ആണ്. സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകൾ നായകനെന്ന നിലയിൽ ബേസിലിന്റെ സ്വീകാര്യത വർധിപ്പിച്ചവയാണ്.

മേക്കപ്പ്: അമൽ ചന്ദ്രൻ, കോ-പ്രൊഡ്യൂസർ: സഹിൽ ശർമ്മ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, കോസ്റ്റ്യൂം ഡിസൈനർ: ലിന്റ ജീത്തു, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, ഡിസൈൻ: യെല്ലോടൂത്ത്.

നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്. ഈ സിനിമ പൂർത്തിയായാൽ ഉടൻ ബേസിൽ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ്. ​ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രമാണിത്. ​ഗണേശ് കുമാർ, സിദ്ദിഖ്, ജ​ഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

ALso Read: Kannur Squad Movie : പ്രൊമോഷൻ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല; എന്നാലും കണ്ണൂർ സ്ക്വാഡ് ഈ മാസം തന്നെ തിയറ്ററിലെത്തും

നീതി തേടുന്നു എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. വീണ്ടും ജീത്തു മോഹൻലാൽ കുട്ടുകെട്ട് ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്.

റാം ആണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. തൃഷയാണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടന്നത്. സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ - ഓർഡിനേറ്റർ പീറ്റർ പെഡ്രേറോയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More