Home> Movies
Advertisement

Jaya Jaya Jaya Jaya He Song : "പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ"; ജയ ജയ ജയ ജയ ഹേയിലെ ഗാനം പുറത്തുവിട്ടു

Jaya Jaya Jaya Jaya Hey Movie Song : ഒക്ടോബർ 28ന് റിലീസ് ചെയ്ത ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

Jaya Jaya Jaya Jaya He Song :

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ജയ ജയ ജയ ജയ ഹേയിലെ ഗാനം പുറത്തുവിട്ടു. പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ എന്ന് ആരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വയനാട്ടിലെ പളിയാർ സമൂഹത്തിൽപ്പെട്ടവരുടെ നാടൻ പാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഒരുക്കിയിരിക്കുന്ന ഗാനമാണ് ഇത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉന്മേഷ് പൂങ്കാവും അങ്കിത് മേനോനും ചേർന്നാണ്. ഒക്ടോബര് 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ.

ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന് പ്രശംസയുമായി പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ എത്തിയിരുന്നു.  ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും  എന്നാണ് ബെന്യാമിൻ ചോദിക്കുന്നത്. കൂടാതെ  തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനോടൊപ്പം  സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.  

ALSO READ: Jaya Jaya Jaya Jaya Hey Review : "ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം"; ബേസിൽ ജോസെഫിന്റെ ജയ ജയ ജയ ജയ ഹേയെ കുറിച്ച് ബെന്യാമിൻ

ഒരു വിവാഹവും തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. കോമഡി എന്റർടെയ്നർ വിഭാഗത്തിൽ എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ.  വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലറും  ടീസറും ഒക്കെ വൻ ശ്രദ്ധ നേടിയിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിനും വൻ ജനപ്രീതിയാണ് ലഭിക്കുന്നത്.'

സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി വാര്യർ, ​ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More