Home> Movies
Advertisement

Jaya Jaya Jaya Jaya He Movie : ബേസിൽ ജോസഫിന്റെ ജയ ജയ ജയ ജയ ഹേയിലെ പുതിയ ഗാനമെത്തി; ചിത്രം ഉടൻ തീയേറ്ററുകളിൽ

Jaya jaya jaya jaya he Movie : അങ്കിത് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ശബരീഷ് വർമയാണ്.

Jaya Jaya Jaya Jaya He Movie :  ബേസിൽ ജോസഫിന്റെ ജയ ജയ ജയ ജയ ഹേയിലെ പുതിയ ഗാനമെത്തി; ചിത്രം ഉടൻ തീയേറ്ററുകളിൽ

ബേസിൽ ജോസെഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജയ ജയ ജയ ജയ ഹേയിലെ പുതിയ ഗാനം പുറത്തുവിട്ടു. ജലക്ക് റാണി എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ശബരീഷ് വർമയാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജയ ജയ ജയ ജയ ഹേ. ചിത്രം ഒക്ടോബർ 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരുന്നു. ക്ലീൻ യു സർട്ടിഫിക്കാറ്റാണ് ജയ ജയ ജയ ജയ ഹേയ്ക്ക് ലഭിച്ചത്.

ചിത്രത്തിന്റെ ടീസറും അതിലെ ​മറ്റൊരു ഗാനവും ഇതിനോടകം പുറത്തുവിട്ടിരുന്നു. ഇവയ്‌ക്കെല്ലാം വൻ ജനശ്രദ്ധ നേടാനും കഴിഞ്ഞിരുന്നു.  ചിത്രത്തിൻറെ തീം സോങ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.  ശാന്തേ സൗമ്യേ ശാലീനേ ശ്രീലോലേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ്  പുറത്തുവിട്ടത്.  അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചിരിക്കുന്നത്  ശ്രേയ ആർ, ആദിത്യ അജയ്, സഞ്ജന ജെ, ഗൗരി എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തീം സോങ്ങ് ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ​ഗാനം ട്രെൻഡിങ്ങിൽ നിൽക്കുന്നത്. റീൽസിലും മറ്റുമായി ഇപ്പോൾ ഈ ​ഗാനവും ഡാൻസ് സ്റ്റെപ്പുമാണ് തരം​ഗമാകുന്നത്.  

ALSO READ: Jaya Jaya Jaya Jaya He Movie : "ശാന്തേ സൗമ്യേ ശാലീനേ ശ്രീലോലേ"; ജയ ജയ ജയ ജയ ഹേയുടെ തീം സോങെത്തി, ചിത്രം ഉടൻ

കോമഡി എന്റർടെയ്നർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്. വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബേസിലിന്റെയും ദർശനയുടെയും ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി വാര്യർ, ​ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്.  ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി. 

അതേസമയം ബേസിൽ ജോസഫിന്റെ ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് "കഠിന കഠോരമീ അണ്ഡകടാഹം''.  ചിത്രത്തിന്റെ പേര് തന്നെ കൗതുകവും രസകരവുമായതാണ്.   ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് വെച്ച് നടത്തിയിരുന്നു. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകുന്നത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More