Home> Movies
Advertisement

Jana Gana Mana Success teaser: ഒരു മില്യൺ കാഴ്ച്ചക്കാരുമായി 'ജന ​ഗണ മന'യുടെ സക്സസ് ടീസർ

കോടതി മുറിയിൽ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങൾക്കൊപ്പം ചിത്രത്തിലെ ചില സീനുകളും ചേർത്തുള്ള ഒരു ടീസറാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

Jana Gana Mana Success teaser: ഒരു മില്യൺ കാഴ്ച്ചക്കാരുമായി 'ജന ​ഗണ മന'യുടെ സക്സസ് ടീസർ

തിയേറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുന്ന ചിത്രമാണ് ജന ​ഗണ മന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇതിനോടകം പ്രശംസ നേടിക്കഴിഞ്ഞു. ഇപ്പോഴും തിയേറ്ററുകൾ നിറഞ്ഞാണ് ചിത്രം പ്രദർശനം തുടരുന്നത്. കഴി‍ഞ്ഞ് ദിവസം ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തിറക്കിയിരുന്നു. 

കോടതി മുറിയിൽ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങൾക്കൊപ്പം ചിത്രത്തിലെ ചില സീനുകളും ചേർത്തുള്ള ഒരു ടീസറാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സക്സസ് ടീസർ റിലീസ് ചെയ്തത്. സിനിമ ഹിറ്റ് ആയത് പോലെ തന്നെ ചിത്രത്തിന്റെ സക്സസ് ടീസറും ഹിറ്റ് ആയിക്കഴിഞ്ഞു. ഇറങ്ങി രണ്ട് ദിവസത്തിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് സക്സസ് ടീസർ കണ്ടത്. ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഡിജോ ജോസ് ആന്റണി ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തു.

ഏപ്രിൽ 28ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വേഷം അതിമനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, വിൻസി അലോഷ്യസ് എന്നിവരുടെ അഭിനയമാണ് ഏറ്റവും പ്രശംസ നേടിയത്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജും ഒന്നിച്ച ചിത്രമാണ് ജന ഗണ മന.

Also Read: Jana Gana Mana Success Teaser: നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന് ജന​ ഗണ മന, സക്സസ് ടീസർ പുറത്തുവിട്ടു

അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 20 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന കണക്കാണിത്. ആ​ഗോള തലത്തിലുള്ള കളക്ഷനാണിത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേരളത്തില്‍ നിന്ന് മാത്രം 5.15 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിന് പുറത്തും മികച്ച രീതിയിൽ ബുക്കിംഗ് നേടുന്നുണ്ട്. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. മംമ്ത മോഹൻ, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍,  മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More