Home> Movies
Advertisement

Jana Gana Mana 2: 'ജന​ഗണമന 2' എപ്പോൾ? രണ്ടാം ഭാ​ഗത്തെ കുറിച്ച് സൂചന നൽകി പൃഥ്വിരാജ്

ജന​ഗണമനയുടെ രണ്ടാം ഭാ​ഗത്തിനായുള്ള പദ്ധതികൾ ആലോചനയലുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

Jana Gana Mana 2: 'ജന​ഗണമന 2' എപ്പോൾ? രണ്ടാം ഭാ​ഗത്തെ കുറിച്ച് സൂചന നൽകി പൃഥ്വിരാജ്

ഈ വർഷം പുറത്തിറങ്ങിയതിൽ ​ഗംബീര വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ് ജന​ഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 50 കോടിയലധികം കളക്ഷൻ നേടിയിരുന്നു. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് ജന ഗണ മന. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് ജന​ഗണമന ഇറങ്ങും മുൻപ് തന്നെ സൂചനകൾ ലഭിച്ചിരുന്നു. രണ്ടാം ഭാ​ഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ആ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള സൂചനകൾ നൽകുകയാണ് പൃഥ്വിരാജ്. 

'ജന ഗണ മന'യുടെ രണ്ടാം ഭാഗത്തിനായുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. രണ്ടാം ഭാ​ഗം ചെയ്യാനുള്ള ആശയങ്ങളുണ്ട്. അത് ഒരു പ്രീക്വൽ ആയിരിക്കുമെന്നാണ് താരം പറയുന്നത്. അതായത് ജന​ഗണമനയിൽ നിങ്ങൾ കണ്ട കഥാപാത്രത്തിന്റെ ആ സാഹചര്യത്തിലേക്ക് എത്തുന്നതിന് മുൻപുള്ള കഥ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. 

Also Read: Kaapa Movie: 'തിരു തിരു തിരുവനന്തപുരത്ത്'; നാടൻ പ്രോമോ പാട്ടുമായി 'കാപ്പ' ടീം; ചിത്രം തിയേറ്ററുകളിലേക്ക്

 

പൃഥ്വിരാജിന്റെ വാക്കുകൾ ആരാധകർക്ക് കൂടുതൽ ആവേശം പകർന്നിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മംമ്ത മോഹൻ, വിൻസി, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍,  മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.  

കാപ്പ, സലാർ, എമ്പുരാൻ, ടൈസൺ തുടങ്ങിയവയാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More