Home> Movies
Advertisement

Jailer Movie: ജയിലറ് കണ്ട ശേഷം മോഹൻലാലിന് മെസ്സേജ് അയച്ച അഖിൽ മാരാർ: മറുപടി ഇങ്ങനെ

ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്

Jailer Movie: ജയിലറ് കണ്ട ശേഷം മോഹൻലാലിന് മെസ്സേജ് അയച്ച അഖിൽ മാരാർ: മറുപടി ഇങ്ങനെ

തിരുവനന്തപുരം: രജിനികാന്തിൻറെ ഹിറ്റ് ചിത്രം ജയിലറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വമ്പൻ ബുക്കിംഗ് റേറ്റാണ് ചിത്രത്തിനുള്ളത്. ജയിലറിൽ മോഹൻലാലിൻറെ എൻട്രിയും കലക്കിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ജയിലറ് കണ്ട ശേഷം ബിഗ്  ബോസ് ജേതാവ് അഖിൽ മാരാർ മോഹൻലാലിന് അയച്ച സന്ദേശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഇതിനെ പറ്റി അഖിൽ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ് ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ.
മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു. 

 

പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിൻ്റെ വായിലേക്ക് പകർന്നതും.ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ.അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ.അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിൻ്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിൻ്റെ ആനന്ദം അനിർവചനീയമാണ് ..
Love you ലാലേട്ടാ.

വ്യാഴാഴ്ചയാണ് ജയിലർ റിലീസായത്. ഇതുവരെ 95 കോടിയെങ്കിലും ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.കേരളത്തിൽ നിന്നും മാത്രം 6 കോടിയെങ്കിലും ചിത്രം ആദ്യ ദിനം നേടിയെന്നാണ് റിപ്പോർട്ട്. തമിഴ്നാടിലും ചിത്രം വമ്പൻ ഹിറ്റാണ്. പ്രേക്ഷകരുടെ ഒഴുക്കാണ് തീയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More