Home> Movies
Advertisement

Jagathy Sreekumar : റാഫി സാബിന്റെ പാട്ട് മകൾക്കൊപ്പം മൂളി ജഗതി ശ്രീകുമാർ; വീഡിയോ ശ്രദ്ധ നേടുന്നു

Jagathy Sreekumar Latest News : മകൾക്കൊപ്പം മുഹമ്മദ് റാഫിയുടെ മാസ്മരിക ഗാനമായ ക്യാ ഹുവാ തേര വാദ എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് ആളുകളുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്.

 Jagathy Sreekumar : റാഫി സാബിന്റെ പാട്ട് മകൾക്കൊപ്പം മൂളി ജഗതി ശ്രീകുമാർ; വീഡിയോ ശ്രദ്ധ നേടുന്നു

ജഗതി ശ്രീകുമാർ മകൾക്കൊപ്പമിരുന്ന് പാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മകൾക്കൊപ്പം മുഹമ്മദ് റാഫിയുടെ മാസ്മരിക ഗാനമായ ക്യാ ഹുവാ തേര വാദ എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് ആളുകളുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്. ജഗതി ശ്രീകുമാർ തന്നെയാണ് വീഡിയോ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജഗതി ശ്രീകുമാർ ഉടൻ തന്നെ സജീവ സിനിമാജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വാഹനാപകടത്തെ തുടർന്ന് ജഗതി ശ്രീകുമാർ അഭിനയ രംഗത്ത് നിന്ന് മാറിയെങ്കിലും ആ വിടവ് നികത്താൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

വീഡിയോ കാണാം 

 

ALSO READ: Netflix: നെറ്റ്ഫ്ലിക്സിൽ ആളുകൾ ഏറ്റവും അധികം കണ്ട മലയാള ചിത്രം ഇതാണ്!

വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് വർഷത്തോളമായി ജഗതി സജീവ സിനിമ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ്. 2012 മാര്‍ച്ച് മാസം കോഴിക്കോട് തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തു നിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അന്നുതൊട്ടിന്നോളം മഹാനടന്‍റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും.

അതേസമയം സിബിഐ സീരീസിലെ അഞ്ചാം ഭാഗമായ സിബിഐ 5  ദി ബ്രെയിനിൽ ജഗതി അഭിനയിച്ചിരുന്നു. ചെറുതെങ്കിലും വളരെ പ്രാധാന്യമുള്ള കഥാപാത്രമായി ആയിരുന്നു താരം സിബിഐ 5 ൽ എത്തിയത്.  സേതുരാമയ്യർ വീണ്ടും എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു തീയേറ്ററുകളിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിൽ ആളുകൾ ഏറ്റവുമധികം കണ്ട മലയാള സിനിമ സിബിഐ 5 ആണെന്നുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജൂണിലാണ് ചിത്രം ഒടിടിയിലെത്തിയത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിബിഐ 5 സ്ട്രീം ചെയ്യുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More